play-sharp-fill
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച്‌ കങ്കണ; ഞാനിത് എത്രയോ കാലമായി പറയുന്നതാണ് 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച്‌ കങ്കണ; ഞാനിത് എത്രയോ കാലമായി പറയുന്നതാണ് 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച്‌ കങ്കണ; ഞാനിത് എത്രയോ കാലമായി പറയുന്നതാണ്

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് മലയാള സിനിമയിലുണ്ടായ തുറന്നുപറച്ചിലുകളും വിവാഗങ്ങളുമെല്ലാം രാജ്യംതന്നെ ശ്രദ്ധിക്കുകയാണ്.


ഇപ്പോഴിതാ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടിയും എം.പിയുമായ കങ്കണ റണൗട്ട്. കഴിഞ്ഞ ആറുവർഷമായി മലയാള സിനിമാ ഇൻഡസ്ട്രി ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നുവെന്ന് അവർ കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് കങ്കണ ഹേമാ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച്‌ പറഞ്ഞത്. പത്തുവർഷം മുമ്ബ് ആമിർ ഖാൻ അവതരിപ്പിച്ച സത്യമേവ ജയതേ എന്ന പരിപാടിയില്‍ കങ്കണ പങ്കെടുത്തിരുന്നു. സിനിമയില്‍ നില്‍ക്കുന്ന ബലാത്സംഗ-ഐറ്റം നമ്ബർ സംസ്കാരത്തിനെതിരെ അവർ തുറന്നടിച്ചിരുന്നു. ഇതില്‍ ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് കങ്കണ ചൂണ്ടിക്കാട്ടി.

“സിനിമ എന്നത്തെക്കാളും കൂടുതലായി സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തില്‍നിന്നുവന്ന ഈ റിപ്പോർട്ടിനെക്കുറിച്ചാണെങ്കില്‍, ഞാനിത് എത്രയോ കാലമായി പറയുന്നതാണ്. പക്ഷേ അതെല്ലാം എങ്ങോട്ടുപോയി? പോയിരുന്നില്ലെന്നതാണ് സത്യം.” കങ്കണ പറഞ്ഞു. സിനിമയിലെ മാദകനൃത്തങ്ങളെ സ്ത്രീകള്‍തന്നെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള അതൃപ്തിയും അവർ പ്രകടിപ്പിച്ചു.

അടിമുടി ആണധികാരവാഴ്ചയുടെ രംഗമാണ് സിനിമയെന്നാണ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ രത്നച്ചുരുക്കം. ലൈംഗികപീഡനമാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന ഭീഷണി. ഒരു പ്രമുഖനടൻ മുൻപുനടത്തിയ ‘മാഫിയ’ വിശേഷണം ശരിവെച്ച്‌, ഒരു പ്രബലസംഘത്തിന്റെ സ്വാധീനത്തിലാണ് മലയാളസിനിമയെന്നും കമ്മിറ്റി വെളിപ്പെടുത്തി. എതിർക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും അവർ വാഴിക്കില്ല. അങ്ങനെചെയ്യുന്നവരെ വിലക്കുന്നതാണ് മലയാളസിനിമയിലെ ഇന്നത്തെ പ്രവണതയെന്നും സമിതി തുറന്നടിച്ചു.

ചലച്ചിത്രനടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് ‘വിമൻ ഇൻ സിനിമാ കളക്ടീവി’ന്റെ (ഡബ്ല്യു.സി.സി.) ആവശ്യം പരിഗണിച്ചാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ ഒന്നാം പിണറായി സർക്കാർ 2017 നവംബർ 16-ന് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപവത്കരിച്ചത്. മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2019 ഡിസംബർ 31-ന് സമിതി റിപ്പോർട്ട് കൈമാറിയെങ്കിലും സർക്കാർ പുറത്തുവിട്ടില്ല. ഒടുവില്‍, വിവരാവകാശ അപേക്ഷകള്‍ പരിഗണിച്ച്‌ ഇക്കഴിഞ്ഞ ജൂലായ് ആറിന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുള്‍ഹക്കീം റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടു.

ഇതിനെതിരേ, നിർമാതാവ് സജിമോൻ പാറയില്‍ ഹൈക്കോടതിയിലെത്തി. വ്യക്തികളുടെ മൊഴികളും സ്വകാര്യതയും സംരക്ഷിച്ച്‌ റിപ്പോർട്ട് പുറത്തുവിടാമെന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് കോടതി ശരിവെച്ചു. സർക്കാർ അതിനു തയ്യാറെടുക്കവേ, ചലച്ചിത്രനടി രഞ്ജിനിയും കോടതിയിലെത്തി. ഹർജി സിംഗിള്‍ ബെഞ്ചിന് മുന്നിലെത്തുംമുമ്ബേ തിങ്കളാഴ്ച രണ്ടരയ്ക്ക് സാംസ്കാരികവകുപ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സുഭാഷിണി തങ്കച്ചി റിപ്പോർട്ട് പുറത്തുവിടുകയായിരുന്നു.