play-sharp-fill
മുടി വല്ലാതെ കൊഴിയുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ മറക്കാതെ ചെയ്തോളൂ

മുടി വല്ലാതെ കൊഴിയുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ മറക്കാതെ ചെയ്തോളൂ

വളരെ ചെറുപ്പത്തിലേ മുടിക്കൊഴിഞ്ഞുപോകുന്നു. ഇത് ഏതൊരാള്‍ക്കുമുള്ള വലിയ വെല്ലുവിളിയാണ്. കാരണം യുവതി-യുവാക്കള്‍ക്കെല്ലാം ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്.

പെണ്‍ക്കുട്ടികള്‍ക്ക് നീളമുള്ള മുടി വളരെ ചെറുതായി പോകുന്നുവെന്നായിരിക്കും പരാതി. പുരുഷന്‍മാരാണെങ്കില്‍ ഒരു വശത്ത് മുടി വേഗത്തില്‍ കൊഴിയാറുമുണ്ടെന്ന് പരാതിയുണ്ട്.


ഇതിന് പ്രധാനമായും എന്താണ് കാരണം. അത് ജീവിതശൈലി തന്നെയാണ്. നമ്മുടെ ഭക്ഷണ ക്രമം അടക്കം ശ്രദ്ധിച്ചില്ലെങ്കില്‍ ഇതെല്ലാം സംഭവിക്കാം. പരിസര മലിനീകരണമെല്ലാം മറ്റൊരു പ്രശ്‌നമായി മുടിയെ ബാധിക്കാം. മുടിയുടെ കോശങ്ങള്‍ നശിക്കുന്നതും, വേരുകള്‍ വേഗത്തില്‍ ദുര്‍ബലമാവുന്നതുമെല്ലാം മുടിക്കൊഴിച്ചിലിനെ ബാധിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം എത്ര പേര്‍ക്കറിയാം മുടിക്കൊഴിച്ചില്‍ എന്നത് നമുക്ക് തന്നെ മാറ്റിയെടുക്കാവുന്ന കാര്യമാണ്. ചില കാര്യങ്ങള്‍ നമ്മള്‍ കൃത്യമായി തന്നെ ചെയ്യാന്‍ തയ്യാറുണ്ടോ? എങ്കില്‍ നമുക്ക് തന്നെ മുടിക്കൊഴിച്ചില്‍ മാറ്റിയെടുക്കാം. അതിന് ആരോഗ്യകരമായ ഡയറ്റ് ആവശ്യമാണ്. അതുപോലെ മുടിയെ കൃത്യമായി പരിപാലിക്കേണ്ടതുണ്ട്. നമ്മള്‍ ഇതുവരെ പരിപാലിച്ചിരുന്ന രീതി മാറ്റണം.

എങ്ങനെ മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്താമെന്ന് പരിശോധിക്കണം. ചില കാര്യങ്ങള്‍ നമ്മള്‍ പൂര്‍ണമായും ഒഴിവാക്കണം. കുളിക്കുമ്ബോള്‍ അമിതമായി നിങ്ങള്‍ മുടി കഴുകാറുണ്ടോ? ഷാംപൂ എല്ലാം ഉപയോഗിക്കുമ്ബോള്‍ അങ്ങനെ സംഭവിക്കാം. എപ്പോഴും മുടി ഇങ്ങനെ കഴുകണമെന്നില്ല. അതും എണ്ണ പുരട്ടിയ ശേഷമുള്ള നിരന്തരമായ കഴുകല്‍ നിര്‍ത്തണം. ഇത് മുടിയെ ദുര്‍ബലമാക്കും.

ഒരാഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം മുടി കഴുകുക. അതില്‍ കൂടുതല്‍ വേണ്ടതില്ല.വിറ്റാമിന്‍ ഡി അതുപോലെ മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെങ്കില്‍ മുടിക്കൊഴിച്ചിലും കാര്യമായി വര്‍ധിക്കും. അലോപീഷ്യക്ക് ഇവ കാരണമാകും. അതുപോലെ കഷണി വരുന്നതിന് ഇവ കാരണമാകും. നമ്മുടെ മുടിയുടെ വളര്‍ച്ച തന്നെ മുരടിച്ച്‌ പോകാന്‍ വിറ്റാമിന്‍ ഡി കാരണമാകും.

അതുപോലെ നഷ്ടപ്പെട്ട മുടി പകരം വരുന്നതും വളരെ പതിയെയായിരിക്കും. ചര്‍മത്തിന്റെ കോശത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ വിറ്റാമിന്‍ ഡി ശരീരത്തിന് ആവശ്യമാണ്. വിറ്റാമിന്‍ ഡി മരുന്നുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. മൂന്ന് മാസം കൊണ്ട് ഇവ ബാലന്‍സ് ആയാല്‍ മുടി വേഗത്തില്‍ വളരും. മുടിയുടെ കോശങ്ങളും അതിലൂടെ കരുത്തുറ്റതായി മാറും. അത് മുടിക്കൊഴിച്ചിലിനെയും നിര്‍ത്തും.

മുടിക്ക് മികച്ചൊരു കണ്ടീഷനര്‍ ആവശ്യമാണ്. ആഴ്ച്ചയില്‍ ഒരിക്കല്‍ ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക. അതിലൂടെ മുടിക്ക് ആവശ്യമായ ജലാംശവും ലഭിക്കും. മുടി ഒതുക്കാന്‍ ഉപയോഗിക്കുന്ന ചീര്‍പ്പും വളരെ പ്രധാനപ്പെട്ടതാണ്. ഇത് നല്ല വീതിയിലുള്ള പല്ല് വരുന്ന ചീര്‍പ്പായിരിക്കാന്‍ ശ്രദ്ധിക്കുക. രാത്രി ഉറങ്ങുമ്ബോള്‍ പുറത്തുപോവുമ്ബോഴെല്ലാം മുടി മറയ്ക്കാന്‍ ശ്രമിക്കുക. എന്തെങ്കിലും വെച്ച്‌ കെട്ടിവെക്കുന്നത് നല്ലതാണ്. മുടി എപ്പോഴും ഉണക്കി സൂക്ഷിക്കുക. നനഞ്ഞിരിക്കുന്നത് മുടിയെ ദുര്‍ബലമാക്കും.