play-sharp-fill
അമിതവണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ പഴങ്ങൾ കഴിച്ചോളൂ

അമിതവണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ പഴങ്ങൾ കഴിച്ചോളൂ

അമിതവണ്ണം നിങ്ങളില്‍ പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. ഭാരം കൂടുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.

വണ്ണം കുറയ്ക്കുന്നതില്‍ പഴങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിച്ച്‌ തന്നെ ഭാരം കുറയ്ക്കാവുന്നതാണ്. ഭാരം കുറയ്ക്കാനായി ഡയറ്റിലാണോ നിങ്ങള്‍? എങ്കില്‍ നിർബന്ധമായും നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങളെ കുറിച്ചാണ് പറയുന്നത്.


തണ്ണിമത്തൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങളില്‍ ഒന്നാണ് തണ്ണിമത്തൻ. ഇതില്‍ വെള്ളം കൂടുതലാണെങ്കിലും കലോറി കുറവാണ്. ഇത് വിശപ്പ് നിയന്ത്രിക്കും. ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന സംയുക്തങ്ങള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്.

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ട് കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുള്ളതുമായ പഴമാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമതയ്ക്കും ഗുണം ചെയ്യും.

ആപ്പിള്‍

ആപ്പിളില്‍ കലോറി കുറവാണ്. ആൻ്റിഓക്‌സിഡൻ്റുകളാല്‍ സമ്ബുഷ്ടമാണ് ആപ്പിള്‍. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

കിവിപ്പഴം

കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടങ്ങിയ കിവി ശരീരഭാരം നിയന്ത്രിക്കുന്നതിലും ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്തുന്നതിലും സഹായിക്കുന്നു. ദിവസവും ഒരു കിവിപ്പഴം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.

ബെറിപ്പഴങ്ങള്‍

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ബെറിപ്പഴം സഹായിക്കും. ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി തുടങ്ങിയ ബെറികള്‍ പല കാരണങ്ങളാല്‍ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

ഓറഞ്ച്

ഓറഞ്ചില്‍ വിറ്റാമിൻ സി, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.. ഓറഞ്ചിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ, ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.