play-sharp-fill
കുമാരനല്ലൂരിൽ സി എസ് ഡി എസ് കോട്ടയം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

കുമാരനല്ലൂരിൽ സി എസ് ഡി എസ് കോട്ടയം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

കോട്ടയം : സി എസ് ഡി എസ് കോട്ടയം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യൻ കാളി ജയന്തി ആഘോഷിച്ചു. കുമാരനല്ലൂർ മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന അയ്യങ്കാളിയുടെ 161-ാമത് ജന്മദിന സമ്മേളനം  സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.

 

താലൂക്ക് പ്രസിഡൻറ് ജെയ്മോൻ  പുത്തൻതോട് അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി സണ്ണി അരിമ്പുമലയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന ട്രെഷറർ പ്രവീൺ വീ ജയിംസ് ജന്മദിന സന്ദേശം നൽകുകയും സംസ്ഥാന വൈസ് പ്രസിഡന്റ് സുമിത് മോൻ പാമ്പാടി സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി സി രാജു, സാലീ ജോസഫ് താലൂക്ക് വൈസ് പ്രസിഡന്റ് ഷാന്റി റ്റോമി ജോയിന്റ് സെക്രട്ടറിമാരായ മാത്യൂ ഏബ്രഹാം, മിനി ആൻഡ്രൂസ്


താലൂക്ക് കമ്മറ്റിയംഗങ്ങളായ ആൻസി സാബു , പാസ്റ്റർ റ്റി ജെ ജോസ്, ജോസഫ് മണി, രാജൻ മള്ളൂശ്ശേരി,  സന്തോഷ് റ്റി ജെ കോട്ടയം മുൻസിപ്പൽ പ്രസിഡന്റ് ഷാജി പി ജെ,വൈസ് പ്രസിഡന്റ് ജസ്റ്റിൻ കൈപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനത്തിൽ ചന്ദ്രദിനത്തോടനുബന്ധിച്ച് കൂരോപ്പട സി എം എസ് എൽ പി സ്കൂളിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 വിക്രം ലാൻഡറും പ്രെഗ്യാൻ റോവറും പുനരാവിഷ്കരിച്ച സി എസ് ഡി എസ് ചെന്നാ മറ്റം കുടുംബയോഗ അംഗം ജിയോൺ വി ജിബുവിനെ കോട്ടയം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുകയും  തുടർന്ന് പായസ വിതരണം ചെയ്യുകയും ചെയ്തു.