play-sharp-fill
ടാങ്ക് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം ദേഹത്തു വീണ് യുവാവ് മരിച്ചു

ടാങ്ക് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം ദേഹത്തു വീണ് യുവാവ് മരിച്ചു

പെരുമ്പാവൂർ : മെറ്റല്‍ ക്രഷറിലെ കരിങ്കല്‍പ്പൊടി സംഭരണ ടാങ്ക് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം ദേഹത്തു വീണു യുവാവ് മരിച്ചു. പള്ളിക്കവല അന്പാടൻ വീട്ടില്‍ എ.ഐ. ഷാജി (43) ആണ് മരിച്ചത്.

അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി രാജുവിന് പരിക്കേറ്റു. കൂവപ്പടി കയ്യുത്തിയാലില്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്നു വർഷമായി പ്രവർത്തനമില്ലാതെ കിടന്ന ക്രഷറിലെ കോണ്‍ക്രീറ്റ് നിർമിത ടാങ്ക് പൊളിച്ചു നീക്കുന്നതിനിടെയായിരുന്നു അപകടം.

ടാങ്ക് പൊളിക്കാൻ ആയത്തുപടി സ്വദേശിക്കാണ് കരാർ നല്‍കിയിരുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പൊളിക്കുന്നതിനിടെയാണ് ബീം ഷാജിയുടെ ദേഹത്തു പതിച്ചത്. പൊളിക്കുന്ന സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ഷാജി. കബറടക്കം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: അജീന. മക്കള്‍: മുഹമ്മദ് സിനാൻ, മുഹമ്മദ് സഫ് വാൻ, മുഹമ്മദ് സമീർ (മൂന്നുപേരും തണ്ടേക്കാട് ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥികള്‍).