play-sharp-fill
ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം; പുതിയ ആളെ ഉടന്‍ നിയമിച്ചേക്കില്ല: വൈസ് ചെയർമാൻ പ്രേംകുമാറിന് അധിക ചുമതല

ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം; പുതിയ ആളെ ഉടന്‍ നിയമിച്ചേക്കില്ല: വൈസ് ചെയർമാൻ പ്രേംകുമാറിന് അധിക ചുമതല

 

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം; പുതിയ ആളെ ഉടന്‍ നിയമിച്ചേക്കില്ല, ‘പ്രേംകുമാറിന് അധിക ചുമതല’

രഞ്ജിത്ത് ഒഴിഞ്ഞ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പുതിയ ആളെ ഉടന്‍ നിയമിച്ചേക്കില്ല.

നിലവിലെ വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന് ചെയര്‍മാന്റെ അധിക ചുമതല നല്‍കിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബറില്‍ നടക്കുന്ന ഐഎഫ്എഫ്‌കെയ്ക്ക് മുന്നോടിയായി പുതിയ ചെയര്‍മാനെ നിശ്ചയിച്ചേക്കും. ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞദിവസം സംവിധായകന്‍ രഞ്ജിത്തിന്റെയും എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള നടന്‍ സിദ്ദിഖിന്റെയും രാജി.