
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ; പോക്‌സോ കേസിൽ 21-കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
മുംബൈ: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 21-കാരൻ അറസ്റ്റിൽ. മുബൈയിലെ വാക്കോലയിലാണ് സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരുന്നത്.
ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് നേരിട്ട് കാണാൻ തീരുമാനിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി അന്ധേരിയിലേക്ക് കണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വാക്കോല പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഗുജറാത്തിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് പ്രതി പലതവണ ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയെ കാണാതായിതിനെത്തുടർന്ന് ഓഗസ്റ്റ് 15-ന് വീട്ടുകാർ തിരച്ചിലാരംഭിച്ചിരുന്നു. എന്നാൽ പെൺകുട്ടിയെ കണ്ടെത്തിയിരുന്നില്ല. പിന്നീട് പീഡനത്തിനിരയായ പെൺകുട്ടി തനിയെ വീട്ടിലേക്ക് മടങ്ങിയെത്തുകയും നേരിട്ട കാര്യങ്ങൾ വീട്ടുകാരുമായി പങ്കുവെക്കുകയുമായിരുന്നു.