play-sharp-fill
കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട ; 21 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശിയായ യുവാവ് പിടിയിൽ

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട ; 21 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശിയായ യുവാവ് പിടിയിൽ

കൊച്ചി:  21 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ആലപ്പുഴ സ്വദേശി സുഹൈല്‍ മൻസിലില്‍ സുഹൈല്‍ നിസ്സാർ (26) ആണ് പിടിയിലായത്.

പാടിവട്ടത്തെ ഹരി അപ്പാർട്‌മെൻ്റ് എന്നറിയപ്പെടുന്ന എക്സ് ഇൻ & ഹോംസ് എന്ന അപ്പാർട്ട്മെന്റില്‍ ഡാൻസാഫ് ടീമും പാലാരിവട്ടം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

അന്യസംസ്ഥാനത്തുനിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കൊച്ചി സിറ്റി കേന്ദ്രീകരിച്ച്‌ വില്ലന നടത്തി എറണാകുളത്തെ പ്രമുഖ ഫ്ലാറ്റുകളില്‍ താമസിച്ച്‌ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു പ്രതി. പോലീസ് നീക്കം മനസ്സിലാക്കിയ ഇയാള്‍ ഫ്ലാറ്റില്‍ നിന്നും താല്‍ക്കാലികമായി മാറി പാലാരിവട്ടത്തുള്ള ഒരു ഹോട്ടലില്‍ താമസിക്കുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പടിവാട്ടത്തുള്ള അപ്പാർട്ട്മെന്റില്‍ മുറിയെടുത്ത് വില്‍പ്പന നടത്തുന്നതിന് ശ്രമിക്കുന്നതിനിടയാണ് പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി കഴിഞ്ഞവർഷം കർണാടക രേഷ്വന്ത്പുര റെയില്‍വേ സ്റ്റേഷനില്‍ 30 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ്. പ്രതിയുടെ കൂട്ടാളികളെ കുറിച്ചും ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയവരെ കുറിച്ചും അന്വേഷണം നടന്നുവരികയാണ്.