play-sharp-fill
ആർത്തവ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന വരാണോ നിങ്ങൾ ..?എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ആർത്തവ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന വരാണോ നിങ്ങൾ ..?എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

സ്ത്രീകളിലെ ഹോർമോണ്‍ വ്യതിയാനങ്ങള്‍ സാധാരണയായി കണ്ടുവരുന്നതും എന്നാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുമായ അവസ്ഥയാണ്.

നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഹോർമോണിന്റെ പങ്ക് വളരെ വലുതാണ്, ആയതിനാല്‍ ഹോർമോണ്‍ അസന്തുലിതാവസ്ഥ വളരെ കൃത്യമായി പരിഹരിക്കേണ്ടതുമുണ്ട്.

ആർത്തവചക്രത്തെ ബാധിക്കുന്ന ഹോർമോണ്‍ വ്യതിയാനങ്ങളുടെ സാധാരണ ലക്ഷണങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രമം തെറ്റിയുള്ള ആർത്തവം, സാധാരണയായ ഒരു ആർത്തവകാലം എന്നു പറയുന്നത് നാലുമുതല്‍ ഏഴുവരെയുള്ള ദിവസമാണ്. 21-35 ദിവസങ്ങള്‍ക്കിടയിലാണ് ഓരോതവണയും ആർത്തവമുണ്ടാകുന്നത്. ഈ കാലയളവില്‍ വ്യത്യാസം വരികയോ അമിതമായ രക്തസ്രാവമുണ്ടാവുകയോ, 2-3 മാസങ്ങള്‍ ആർത്തവം വരാതിരിക്കുകയോ ചെയ്യുമ്ബോഴാണ് ആർത്തവ ക്രമക്കേടെന്ന് പറയുന്നത്.

ഹോർമോണ്‍ വ്യതിയാനങ്ങളുടെ കാരണങ്ങള്‍

പ്രായഭേദമില്ലാതെ യുവതികളിലും കൗമാരക്കാരിലും ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് പി.സി.ഒ.ഡി അല്ലെങ്കില്‍ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. അണ്ഡാശയങ്ങളില്‍ കാണപ്പെടുന്ന സിസ്റ്റുകള്‍ അഥവാ കുമിളകളാണ് പി.സി.ഒ.ഡി.

ജനിതക കാരണങ്ങളാല്‍ ചില സ്ത്രീകളില്‍ തലച്ചോറിലെ പിറ്റ്യൂട്ടറിഗ്രന്ധികളില്‍ നിന്നുല്‍പാദിപ്പിക്കപ്പെടുന്ന ലൂട്ടിനൈസിങ് ഹോർമോണ്‍( LH), ഫോളിക്യൂലാർ സ്റ്റിമുലേറ്റിംങ് ഹോർമോണ്‍(FSH) എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ അണ്ഡോല്‍പ്പാദനം നടക്കാതിരിക്കാനും സ്ത്രീഹോർമോണുകളുടെ ശരിയായ ഉല്‍പ്പാദനം തടസ്സപ്പെടുത്താനും അതോടൊപ്പം തന്നെ പുരുഷ ഹോർമോണുകളുടെ അമിതോല്‍പ്പാദനം നടക്കാനും കാരണമായിത്തീരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇവരുടെ ശരീരത്തിലുണ്ടാക്കുന്ന ഇൻസുലിൻ ശരിയായ രീതിയില്‍ പ്രവർത്തിക്കുന്നില്ല എന്നതാണ്. ഇപ്രകാരം ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ ഉണ്ടാകുന്നതിനാല്‍ ശരീരത്തിലെ ഗ്ളൂക്കോസ് കൂടുതലും കൊഴുപ്പായി രൂപാന്തരപ്പെടുകയും അത് രോഗിയുടെ അമിതവണ്ണത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയില്‍ വരുത്തിയ മാറ്റങ്ങളിലൂടെയും പിസിഒഡി നിയന്ത്രിക്കാം. നിയന്ത്രണമില്ലാത്ത ഭക്ഷണക്രമം, കൂടുതല്‍ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍, ചോക്ലേറ്റുകള്‍, ശരിയായ വ്യായാമമില്ലാത്ത ജീവിതം എന്നിവയാണ് പിസിഒഡിയുടെ പ്രധാന കാരണങ്ങള്‍.

പിസിഒഡി ലക്ഷണങ്ങള്‍

• ക്രമരഹിതമായ ആർത്തവം

• അസാധാരണമായ രോമവളർച്ച

• അമിതവണ്ണം: പിസിഒഡി ഉള്ളവരില്‍ അമിതവണ്ണം സാധരണയായി കണ്ടുവരാറുള്ളതാണ്,അതേസമയം ചിലർ നന്നായി മെലിയാറുമുണ്ട്.

• വന്ധ്യത: സ്ത്രീകളില്‍ വന്ധ്യതയുടെ ഏറ്റവും സാധാരണമായ കാരണം പി.സി.ഒ.ഡി ആണ്. പതിവായി അല്ലെങ്കില്‍ ഇടയ്ക്കിടെ അണ്ഡോത്പാദനം നടക്കാതിരുന്നാള്‍ ഗർഭം ധരിക്കാൻ കഴിയാതെ വരും.

• അമിതമായ മുഖക്കുരു, സമ്മർദം   തുടങ്ങിയവയെല്ലാം പി.സി.ഒ.ഡിയുടെ ലക്ഷണങ്ങളാണ്.

തിരിച്ചറിയാനുള്ള പരിശോധനകള്‍

അണ്ഡാശയം പരിശോധിക്കാൻ അള്‍ട്രാ സൗണ്ട് സ്കാൻ എടുക്കാം അതിനു ശേഷം രോഗിയുടെ അവസ്ഥ കണക്കില്‍ അടുത്ത് എന്ത് ചികിത്സയാണ് വേണ്ടത് എന്ന തീരുമാനത്തില്‍ എത്താം. ചില സന്ദർഭങ്ങളില്‍ ഹോർമോണുകളുടെ സ്രവത്തിന്റെ അളവ് അറിയാൻ രക്തപരിശോധനയും ആവശ്യപ്പെടാറുണ്ട്. തൈറോയ്ഡിനും പിസിഒഡിയുടെ സമാന ലക്ഷണങ്ങള്‍ ഉണ്ട്, അതിനാല്‍ സാഹചര്യം സ്ഥിരീകരിക്കാൻ തൈറോയിഡ് പരിശോധനയും എടുക്കാൻ ആവശ്യപെടാറുണ്ട്

എങ്ങനെ ചികിത്സിക്കാം ?

ഭക്ഷണ ക്രമീകരണം

ശുദ്ധീകരിക്കാത്തതും പ്രകൃതിദത്തവുമായ ഭക്ഷണം. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റ് പ്ലാനില്‍ ഉള്‍പെടുത്തുക.കാബേജ്, ചീര, ബ്രൊക്കോളി , ഇലക്കറികള്‍, പഴവർഗങ്ങള്‍ മുതലായവ ഉള്‍പെടുത്തുക.

വ്യായാമം

പി.സി.ഒ.ഡി യ്ക്ക് പ്രധാനമായും കാരണമാകുന്നത് ജീവിതശൈലിയാണ് അതുകൊണ്ട് തന്നെ ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഗുണകരമായി ബാധിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് ശരീരത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ദിവസവും 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂർ വരെ വ്യായാമം ചെയുന്നത് വളരെ നല്ലതാണ്, അമിതവണ്ണം കുറക്കാനും ഉന്മേഷത്തോടെ ദിവസം മുഴുവനും പ്രവർത്തിക്കാനും അത് സഹായിക്കുന്നു. കാര്യമായി വ്യായാമങ്ങള്‍ ഒന്നും ചെയ്യുന്നില്ലയെങ്കില്‍ ദിവസവും മുപ്പത് മിനിറ്റ് നടക്കാം.

ഹോർമോണ്‍ ചികിത്സ

രോഗിയുടെ അവസ്ഥ മനസിലാക്കി ഹോർമോണിന്റെ അളവ് കൃത്യമാകാൻ ഹോർമോണ്‍ ഗുളികളാണ് നല്‍കുന്നത് മൂന്ന് മാസം ഹോർമോണ്‍ ഗുളികയോടൊപ്പം ജീവിതശൈലി പരിഷ്കരിക്കുകയും ചെയ്താല്‍ ഹോർമോണ്‍ വ്യതിയാനവും ആർത്തവ പ്രശ്നങ്ങളും മാറും, വീണ്ടും അതേ പ്രശ്നങ്ങള്‍ തുടങ്ങുകയാണെങ്കില്‍ ഇതേ ചികിത്സ വീണ്ടും ചെയ്യാം. മൈഗ്രൈൻ, സ്ട്രോക്ക് പാരമ്ബര്യം ഉള്ളവർ, രക്തം കട്ട പിടിക്കുന്ന അസുഖം ഉള്ളവർ, പുകവലി ശീലമാക്കിയവർക്കൊക്കെ അതൊക്കെ ചോദിച്ചു മനസിലാക്കിയതിന് ശേഷം മാത്രമാണ് മരുന്നുകള്‍ നല്‍കാറുള്ളത്.

വന്ധ്യത പ്രശ്നങ്ങള്‍

പോളിസിസ്റ്റിക് അണ്ഡാശയത്തോടുകൂടിയ സ്ത്രീകള്‍ക്ക് വന്ധ്യതാ നിരക്ക് വളരെ ഉയർന്നതാണ്. ഈ സ്ത്രീകള്‍ക്ക് സാധാരണയായി ഗർഭധാരണം ബുദ്ധിമുട്ടുണ്ടാകും കൂടാതെ ഗർഭധാരണത്തിനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിന് ചികിത്സ ആവശ്യമാണ്.