play-sharp-fill
മാധ്യമ പ്രവർത്തകനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസ്: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഹാജരായി:കേസ് സെപ്റ്റംബർ 6 – ലേക്ക്മാറ്റി

മാധ്യമ പ്രവർത്തകനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസ്: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഹാജരായി:കേസ് സെപ്റ്റംബർ 6 – ലേക്ക്മാറ്റി

സ്വന്തം ലേഖകൻ
തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ അഡീഷനൽ സെഷൻസ് കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.

പ്രതി കുറ്റം നിഷേധിച്ചു. ശ്രീറാം തു ടർച്ചയായി ഹാജരാകാതിരുന്നതിനാൽ കുറ്റപത്രം വായിക്കുന്നതു പല തവണ കോടതി മാറ്റിവച്ചിരുന്നു.

കഴിഞ്ഞ തവണ പ്രതിയെ വാക്കാൽ ശാസിച്ച കോടതി നേരിട്ടു ഹാജരാകണമെന്നു നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാം കോടതിയിൽ നേരിട്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശ്രദ്ധമായ വാഹനമോടിക്കലും
മനഃപൂർവമായ നരഹത്യയും ഒരുമി ച്ചു നിലനിൽക്കുമോയെന്നു കോടതി സംശയം പ്രകടിപ്പിച്ചു. പ്രോസിക്യൂഷൻ വ്യക്‌തമായ മറുപടി നൽ കിയില്ല.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 201, 304, മോട്ടർ നിയമം 184 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണു ചുമത്തിയത്. കേസ് അടുത്ത 6നു പരിഗണിക്കും. കഴിഞ്ഞ മാസം കേസ് പരിഗണി
ച്ചപ്പോൾ ശ്രീറാം ഹാജരായിരുന്നില്ല.

കുറ്റപത്രം വായിക്കുന്നതിനു മുൻപുള്ള പ്രാഥമിക വാദം കോടതി കഴി ഞ്ഞ തവണ കേട്ടു. മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീം കോടതി വരെ കേസ് പരിഗണിച്ചെങ്കിലും വിചാരണ നടപടികൾ ആരംഭിച്ചി രുന്നില്ല.