കണ്ടെയ്നർ ലോറി റോഡ് മാറി ഓടി അടിപ്പാതയുടെ മുകളില്‍ കാബിൻ കുടുങ്ങി ; ഒഴിവായത് വൻ അപകടം
കരിവെള്ളൂർ : കണ്ണൂർ കരിവെള്ളൂരിൽ കണ്ടെയ്നർ ലോറി റോഡ് മാറി ഓടി അടിപ്പാതയുടെ മുകളില്‍ കാബിൻ കുടുങ്ങി. ഒഴിവായത് വൻ അപകടം. ദേശീയ പാതയില്‍ കരിവെള്ളൂർ ബസാറില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം.
മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറി. കരിവെള്ളൂർ ടൗണില്‍നിന്ന് 150 മീറ്റർ വടക്കു ഭാഗത്തു വെച്ച് സർവീസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിർമാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് കയറി.
അടിപ്പാത നിർമാണത്തിന്റെ ഭാഗമായി തറനിരപ്പില്‍ നിന്നും 10 മീറ്റർ ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിപ്പാതയുടെ ഒരു ഭാഗം മണ്ണിട്ട് ഉയർത്തിയിട്ടുമില്ല. 10 മീറ്ററോളം താഴ്ചയിലേക്ക് വീഴുന്നതിന് തൊട്ടുമുമ്ബാണ് കാബിൻ കുടുങ്ങിയത്. ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോയി.
Third Eye News Live
0