play-sharp-fill
പകല്‍ സമയം പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ പെരുവന്താനം അമലഗിരി നിവാസികൾ ; മുണ്ടക്കയം, എരുമേലി, കോരുത്തോട് ഗ്രാമപഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നതായി പരാതി ; കാട്ടാനശല്യം തടയാൻ സോളാർ വേലി സ്ഥാപിക്കുമെന്നത് പ്രഖ്യാപനത്തില്‍ മാത്രമെന്ന ആക്ഷേപവും ശക്തം

പകല്‍ സമയം പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ പെരുവന്താനം അമലഗിരി നിവാസികൾ ; മുണ്ടക്കയം, എരുമേലി, കോരുത്തോട് ഗ്രാമപഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നതായി പരാതി ; കാട്ടാനശല്യം തടയാൻ സോളാർ വേലി സ്ഥാപിക്കുമെന്നത് പ്രഖ്യാപനത്തില്‍ മാത്രമെന്ന ആക്ഷേപവും ശക്തം

സ്വന്തം ലേഖകൻ

മുണ്ടക്കയം ഈസ്റ്റ് : പകല്‍ സമയം പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. പെരുവന്താനം അമലഗിരി നിവാസികളില്‍ ഭീതി നിറച്ചിരിക്കുകയാണ് സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞ കാട്ടാനയുടെ ദൃശ്യം.

കഴിഞ്ഞ ദിവസം വാണിയപ്പുരക്കല്‍ ഏലിയാമ്മയുടെ വീടിന്റെ ഗേറ്റ് കടന്ന് എത്തിയ ആന സമീപത്തെ പുരയിടത്തിലേക്ക് ഇറങ്ങിപ്പോയത്. തുടർന്ന് ആനയെ സമീപത്തെ ചുഴിപ്പ് ഭാഗത്തെ പ്രദേശത്ത് നിന്ന് കണ്ടെത്തി. വനപാലകരുടെ പരിശോധനയില്‍ സ്വകാര്യ എസ്റ്റേറ്റിന് സമീപമുള്ള പാറമടയുടെ അരികില്‍ ആന മയങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ആനയെ തിരികെ ഓടിക്കാനുള്ള ശ്രമം തുടരുകയാണ്. പെരുവന്താനത്ത് നിന്ന് പാഞ്ചാലിമേടിനുള്ള റൂട്ടിലാണ് അമലഗിരി. ദേശീയപാതയോട് അടുത്ത് കിടക്കുന്ന പ്രദേശത്തേക്ക് ആനയെത്തിയത് 15 കിലോമീറ്റർ അകലെ ചെറുവള്ളിക്കുളം വനമേഖലയില്‍ നിന്നാണെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഴക്കൻ മലയോര മേഖലയായ മുണ്ടക്കയം, എരുമേലി, കോരുത്തോട് ഗ്രാമപഞ്ചായത്തുകളുടെ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒന്നര വർഷമായി കാട്ടാനകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പമ്ബാവാലി, ഏയ്ഞ്ചല്‍വാലി, കാളകെട്ടി, പുഞ്ചവയല്‍, 504 കോളനി , പുലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ ഏക്കർ കണക്കിന് കൃഷിയാണ് കാട്ടാനക്കൂട്ടം നേരത്തെ നശിപ്പിച്ചത്. കാട്ടാനശല്യം തടയാൻ സോളാർ വേലി സ്ഥാപിക്കുമെന്നത് പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി.

വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം തേടി വനംവകുപ്പില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്. അനുവദിച്ചാല്‍ തന്നെ ചെറിയ തുകയാണ് നല്‍കുക. സ്ഥലത്തിന് പട്ടയം ഇല്ലെങ്കില്‍ അപേക്ഷ നിരസിക്കും. പട്ടയം ഇല്ലാത്തവർ കൈവശസർട്ടിഫിക്കറ്റ് തേടി റവന്യു വകുപ്പിനെ സമീപിച്ചാല്‍ അവർ കൈമലർത്തും. ആനശല്യം രൂക്ഷമായതോടെ പലരും കൃഷി പൂർണമായും ഉപേക്ഷിക്കുകയാണ്.

കാട്ടാനക്കൂട്ടം വനാതിർത്തി മേഖലയില്‍ വിഹരിക്കാൻ തുടങ്ങിയിട്ട് നാലുവർഷമായി. 2019 ഡിസംബറില്‍ ശബരിമല വനത്തിന്റെ ഭാഗമായ കൊമ്ബുകുത്തിയിലും പിന്നീട് പനക്കച്ചിറ വനം ഭാഗം, കടമാൻകുളം, മതമ്ബ എന്നിവിടങ്ങളിലൂടെയായിരുന്നു സഞ്ചാരം. എസ്റ്റേറ്റിലെ തൊഴിലാളികള്‍ പുലർച്ചെ തന്നെ ടാപ്പിംഗിന് ഇറങ്ങും. ഇപ്പോള്‍ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു. കാട്ടാനയെ കൂടാതെ കാട്ടുപന്നിയുടെ ശല്യവും രൂക്ഷമാണ്.