play-sharp-fill
നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് വയറിംഗ് കേബിളടക്കം മോഷണം ; സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി

നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് വയറിംഗ് കേബിളടക്കം മോഷണം ; സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി

തൃത്താല : പാലക്കാട് തൃത്താലയില്‍ നി൪മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം. പുതുതായി നിർമ്മിക്കുന്ന വീടിന്‍റെ വയറിങ്ങിനായി ഉപയോഗിച്ച കേബിളുകളും ഇലക്‌ട്രിക് ഉപകരണങ്ങളുമാണ് മോഷണം പോയത്.

പുലർച്ചെ നടന്ന മോഷണം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ തൃത്താല പൊലീസ് സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം അത്താണിക്കല്‍ കൊപ്പത്തെ ഇസ്ഹാക്കിൻറെ നി൪മാണം നടക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. പുല൪ച്ചെ നാലു മണിയോടെയാണ് കള്ളനെത്തിയത്. പുതുതായി പണിയുന്ന വീടായതിനാല്‍ വാതിലുകള്‍ ഒന്നും ഫിറ്റ് ചെയ്തിരുന്നില്ല. വീട്ടിലെത്തിയ കള്ളൻ വയറിംഗ് ചെയ്ത കേബിളുകള്‍ മുഴുവനായും ഊരിയെടുത്തു. സ്റ്റോ൪ റൂമില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയുടെ വയറിംഗ് അനുബന്ധ ഉപകരണങ്ങളും മോഷ്ടാവ് അടിച്ച്‌ മാറ്റി. എല്ലാം വീട്ടിലുണ്ടായിരുന്ന ചാക്കില്‍ കെട്ടി തലയിലേറ്റി നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ ജോലിക്കായി വയറിംഗ് തൊഴിലാളികളെത്തിയപ്പോയാണ് മോഷണവിവരം പുറത്തറിഞ്ഞത്. ഇവർ ഇസ്ഹാക്കിനെ വിവരമറിച്ചു. പിന്നാലെ വീട്ടുടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ തൃത്താല പൊലീസ് കേസെടുത്തു. സിസിടിവി കേന്ദ്രീകരിച്ച്‌ കള്ളനായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.