play-sharp-fill
മദ്യനയക്കേസ് : കെജരിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മദ്യനയക്കേസ് : കെജരിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. സിബിഐ അറസ്റ്റ് ശരിവെച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തു കൊണ്ടാണ് കെജരിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക ഹർജിയും പരിഗണിക്കും.

ജൂൺ 26ന്‌ ഇഡിയുടെ കസ്‌റ്റഡിയിലുള്ളപ്പോഴാണ്‌ കെജരിവാളിനെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇഡിക്കേസിൽ സുപ്രീംകോടതി കെജരിവാളിന്‌ ജാമ്യം നൽകിയിരുന്നു. എന്നാൽ സിബിഐ കേസിൽകൂടി ജാമ്യം ലഭിച്ചാലേ ജയിൽമോചനം സാധ്യമാവുകയുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരവിന്ദ്‌ കെജരിവാളിന്‌ എതിരായ അപകീർത്തിക്കേസിലെ നടപടികൾക്ക്‌ ഏർപ്പെടുത്തിയ സ്‌റ്റേ സുപ്രീംകോടതി നീട്ടിയിരുന്നു. ‘ഐ സപ്പോർട്ട്‌ നരേന്ദ്രമോദി’ എന്ന ട്വിറ്റർ അക്കൗണ്ട്‌ ബിജെപി ഐടി സെല്ലിന്റെ ബി ടീം ആണെന്ന ധ്രുവ്‌റാഠിയുടെ ട്വീറ്റ്‌ കെജരിവാൾ റീട്വീറ്റ്‌ ചെയ്‌തതിന്റെ പേരിലാണ് കേസ്‌. ഡൽഹി മദ്യനയക്കേസിൽ എഎപി നേതാവ് മനീഷ് സിസോദിയയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.