play-sharp-fill
വിമാന നിരക്ക് വർദ്ധന പിൻവലിക്കണം, വിമാന കമ്പനികളുടെ നടപടിയിൽ കേന്ദ്ര വ്യാമയാന മന്ത്രാലയം ഇടപെടണം : പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളി

വിമാന നിരക്ക് വർദ്ധന പിൻവലിക്കണം, വിമാന കമ്പനികളുടെ നടപടിയിൽ കേന്ദ്ര വ്യാമയാന മന്ത്രാലയം ഇടപെടണം : പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളി

സ്വന്തം ലേഖകൻ

തിരുവല്ല: ഗൾഫ് മേഖലയിലേക്കുള്ള വിമാനയാത്ര നിരക്ക് കുത്തനെ കൂട്ടിയ നടപടി പിൻവലിക്കണമെന്നും വിമാന കമ്പനികളുടെ നടപടിയിൽ കേന്ദ്ര വ്യാമയാന മന്ത്രാലയം ഇടപെടണമെന്നും പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ ആവശ്യപ്പെട്ടു. അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രവർത്തക സമ്മേളനം തിരുവല്ല ഓയിസ്റ്റർ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പ്രവാസികളുടെ സുരക്ഷ കേന്ദ്രം ഉറപ്പാക്കണമെന്നും പ്രവാസികളെ പുനരധിവസിപ്പിക്കാൻ സാമ്പത്തിക പാക്കേജ് അനുവദിക്കുക. കേരള മാതൃകയിൽ കേന്ദ്രത്തിലും പ്രവാസി ക്ഷേമ ബോർഡ്‌ ആരംഭിക്കണമെന്നും പ്രവർത്തക സമ്മേളനം അഭിപ്രായപ്പെട്ടു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് ബാബു പറയത്തുംകാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി മഹിളാ സംസ്ഥാന സെക്രട്ടറി നിർമ്മല മധു, സജി മാത്യു, ബിന്ദു രമേശ്, റെജിമോൻ വി എന്നിവർ പ്രസംഗിച്ചു .എസ് എസ് എൽ സി,+2 ൽ A+ നേടിയ കുട്ടികളെ അനുമോദിച്ചു. പ്രവാസി അഡ്വൈസറി ബോർഡ്‌ ചെയർ മാൻ മുഹമ്മദ്‌ കലാം ലഹരി വിരുദ്ധ ക്ലാസ്സ്‌ എടുത്തു