play-sharp-fill
കോട്ടയത്ത് ശാസ്ത്രി റോഡിന് സമീപം വൻ കഞ്ചാവ് വേട്ട : വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശികളായ രണ്ടുപേർ പിടിയിൽ ; പ്രതികളെ പിടികൂടിയത് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ്

കോട്ടയത്ത് ശാസ്ത്രി റോഡിന് സമീപം വൻ കഞ്ചാവ് വേട്ട : വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശികളായ രണ്ടുപേർ പിടിയിൽ ; പ്രതികളെ പിടികൂടിയത് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ്

സ്വന്തം ലേഖകൻ

കോട്ടയം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 06.90 കിലോ കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷാ സ്വദേശികളായ സന്തോഷ് കുമാർ നായിക്(35), ഉപേന്ദ്ര നായിക്(35) എന്നിവരെയാണ്എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

വില്പന നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്നും ജില്ലയിൽ കഞ്ചാവ് എത്തിയിട്ടുണ്ടെന്ന് പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കോട്ടയം ഈസ്റ്റ്‌ പോലീസും ചേർന്ന് ഇന്നലെ രാത്രി 08:15 മണിയോടുകൂടി നടത്തിയ പരിശോധനയിലാണ് ശാസ്ത്രീ റോഡിന് ചെല്ലിയൊഴുക്കും റോഡിൽ വെച്ച് 06.90. kg കഞ്ചാവുമായി യുവാക്കൾ പോലീസിന്റെ പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ കൈയിലെ ബാഗിനുള്ളിലെ അറയിൽ ടേപ്പ് ചുറ്റികെട്ടി പൊതിഞ്ഞ നിലയിൽ ആയിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്ത്, എസ്.ഐ നെൽസൺ സി.എസ്, എ.എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത്, അജേഷ്, അജിത്ത് ബാബു കൂടാതെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.