പ്രണയാഭ്യാർത്ഥന നിരസിച്ചതിൽ പ്രതികാരം; ഓടുന്ന കാറിൽ കൈ കെട്ടിയിട്ട് വിദ്യാർത്ഥിനിയെ സീനിയർ പീഡിപ്പിച്ചു, അർദ്ധനഗ്നയായ വിദ്യാർത്ഥിനിയെ ഹെെവേയിൽ ഉപേക്ഷിച്ചു
ആഗ്ര: എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയെ ഓടുന്ന കാറിൽ പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനിയെ പൂർവ വിദ്യാർത്ഥിയും പെൺകുട്ടിയുടെ സീനിയറുമായിരുന്ന യുവാവാണ് പീഡിപ്പിച്ചത്.
പീഡനത്തിന് ശേഷം അർദ്ധനഗ്നയായ വിദ്യാർത്ഥിനിയെ ആഗ്ര – ഡൽഹി ഹെെവേയിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെന്നും പരാതിയിൽ പറയുന്നു. പീഡനവിവരം പെൺകുട്ടി തന്നെയാണ് പോലീസിനെ അറിയിച്ചത്. അടുത്തിടെ ബിരുദം നേടിയ സീനിയർ വിദ്യാർത്ഥിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി മൊഴി നൽകി.
കാറിലേക്ക് വലിച്ച് കയറ്റിയ ശേഷം കെെ പിന്നിലേക്ക് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിന് ശേഷം അർദ്ധനഗ്നയായ തന്നെ റോഡിൽ ഉപേക്ഷിച്ചെന്നും യുവതി മൊഴി നൽകി. കോളേജിൽ പഠിക്കുന്ന സമയത്ത് പ്രതി നിരന്തരം ശല്യം ചെയ്തിരുന്നതായും പ്രണയാഭ്യാർത്ഥന നടത്തിയിരുന്നതായും യുവതി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രണയാഭ്യാർത്ഥന നിരസിച്ചതിന് പിന്നാലെ തനിക്കെതിരെ ഡിപ്പാർട്ട്മെന്റ് മേധാവിക്ക് തെറ്റായ പരാതികൾ നൽകിയിരുന്നെന്നും യുവതി പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.