play-sharp-fill
പി.വി.അൻവറിന്റെ പാർക്ക്: അരുവി തടഞ്ഞതു നീക്കാൻ  കലക്ടറുടെ ഉത്തരവ്

പി.വി.അൻവറിന്റെ പാർക്ക്: അരുവി തടഞ്ഞതു നീക്കാൻ കലക്ടറുടെ ഉത്തരവ്

 

കോഴിക്കോട് കക്കാടംപൊയി ലിൽ പി.വി.അൻവർ എംഎൽഎ യുടെ പാർക്കിൽ അരുവിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിലുള്ള നിർമാണങ്ങൾ ഒരു മാസത്തിനകം പൊളി ച്ചുനീക്കാൻ കലക്ടർ സ്നേ ഹിൽകുമാർ സിങ് ഉത്തരവിട്ടു.

രണ്ടുതവണ നടത്തിയ തെളിവെ
ടുപ്പിൽ പാർക്ക് പ്രതിനിധികൾ പങ്കെടുക്കാത്തതിനെ തുടർന്നാണു കലക്ടറുടെ നടപടി. അരുവിയുടെ ഒഴുക്ക് തടഞ്ഞ നിർമാണപ്രവൃത്തികൾ പൊളി ച്ചുനീക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

എന്നാൽ അരുവി തന്നെ നികത്തുകയായിരുന്നെന്നു ചൂണ്ടിക്കാട്ടി ഗ്രീൻ മുവ്മെന്റ് ജനറൽ സെക്രട്ടറി ടി.വി. രാജൻ ഹൈക്കോടതിയെ സമീപിച്ചു ഈ പരാതിയിൽ ഹൈക്കോടതി കഴിഞ്ഞ മാർച്ച് 18ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഉത്തരവു പ്രകാരം പരാ തിക്കാരെയും പാർക്ക് അധികൃതരെയും കലക്‌ടർ ജൂൺ 16ന് തെളിവെടുപ്പിനു വിളിച്ചു. പാർക്കിൻ്റെ പ്രതിനിധികളാരും ഹാജ രായില്ല. തുടർന്ന് ജൂലൈ 17ന് മേൽവിചാരണയ്ക്കായി കലക്‌ടർ വീണ്ടും വിളിച്ചു.