play-sharp-fill
വൈഎംസിഎ കോട്ടയം സബ് റീജിയൻ്റെയും കോട്ടയം വൈഎംസിഎയുടെയും നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

വൈഎംസിഎ കോട്ടയം സബ് റീജിയൻ്റെയും കോട്ടയം വൈഎംസിഎയുടെയും നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

കോട്ടയം : വൈഎംസിഎ കോട്ടയം സബ് റീജിയൻ്റെയും കോട്ടയം വൈഎംസിഎയുടെയും നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

2024 ഓഗസ്‌റ്റ്  14-ാം തീയതി ബുധനാഴ്‌ച രാവിലെ 9.30നു കോട്ടയം വൈഎംസിഎയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്, ഇന്ത്യൻ സ്വാതന്ത്ര്യ സമരവും സ്വാതന്ത്യാനന്തര ഇന്ത്യയും എന്നതാണ് വിഷയം.

മത്സരത്തിൽ ഒന്ന് മുതൽ മൂന്നു വരെ സ്ഥാനത്ത് എത്തുന്നവർക്ക് യഥാക്രമം 2500, 1500, 1000 രൂപ വീതം കാഷ് അവാർഡും ട്രോഫിയും പ്രശസ്തിപത്രവും സമ്മാനമായി നൽകുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 2024 ഓഗസ്‌റ്റ് 12-ാം തീയതി വൈകുന്നേരം അഞ്ചിനു മുമ്പ് രജിസ്‌റ്റർ ചെയ്യണം. സ്‌കൂൾ പ്രിൻസിപ്പലിൻ്റെ/ ഹെഡ് മാസ്റ്റർ മാരുടെ അനുമതിയോടെ രണ്ട് പേരടങ്ങുന്ന ഒരു ടീമിനു ഒരു സ്‌കൂളിൽനിന്നു പങ്കെടുക്കാം.

രജിസ്ട്രേഷന്

ജോബി ജെയ്ക് ജോർജ് (ചെയർമാൻ) – 9074581525 റോയി പി. ജോർജ് (ജനറൽ കൺവീനർ) – 9496159833