play-sharp-fill
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻ ഐ എ റെയ്ഡ് ; കതക് തുറക്കാതായതോടെ കൊല്ലനെ എത്തിച്ച് വീടിൻ്റെ പൂട്ട് തകർത്താണ് എൻഐഎ സംഘം അകത്ത് കടന്നത്

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻ ഐ എ റെയ്ഡ് ; കതക് തുറക്കാതായതോടെ കൊല്ലനെ എത്തിച്ച് വീടിൻ്റെ പൂട്ട് തകർത്താണ് എൻഐഎ സംഘം അകത്ത് കടന്നത്

എറണാകുളം : മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്. എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്.

കേരളത്തിൽ അടുത്തിടെ നടന്ന മാവോയിസ്റ്റ് അറസ്റ്റുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. മുരളി കതക് തുറക്കാതായതോടെ കൊല്ലനെ എത്തിച്ച് വീടിൻ്റെ പൂട്ട് തകർത്താണ് എൻഐഎ സംഘം അകത്ത് കടന്നത്.

കൊച്ചിയിലെയും ഹൈദരാബാദിലെയും എൻഐഎ യുണീറ്റിൽ നിന്നുള്ള എട്ടം​ഗ സംഘമാണ് പരിശോധന നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ മഹാരാഷ്ട്ര ഭീ​ക​ര വി​രു​ദ്ധ സേ​ന (എ.ടി.എസ്) ചുമത്തിയ കേസിൽ പൂനെ യേർവാഡ ജയിലിൽ നാലു വർഷത്തോളം തടവിലായിരുന്നു. 2019ലാണ് ജാമ്യത്തിൽ പുറത്തിറങ്ങുന്നത്. 76 ലെ ​കാ​യ​ണ്ണ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ആ​ക്ര​മ​ണ​കേ​സി​ൽ മു​ഖ്യ​പ്രതിയായിരുന്നു.