
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫീസിലെ സന്ദർശന നിയന്ത്രണം: പ്രതിഷേധിച്ച നഴ്സിംഗ് സംഘടനാ നേതാവിനെ കൈയ്യേറ്റം ചെയ്തതായി പരാതി.
കേട്ടയം:മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കും പരാതികളോ അപേക്ഷകളോ നൽകുന്നതിന് സമയ പരിധി ഏർപ്പെടുത്തിയ സൂപ്രണ്ടിൻ്റെ നടപടിക്കെതിരേയും,നഴ്സിംഗ് ഓഫീസറുടെ പി എഫ് അക്കൗണ്ടിൽ നിന്നും അവർ അറിയാതെ ഒരു ലക്ഷം രൂപാ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിനെതിരേയും പ്രതിപക്ഷ സർവ്വീസ് സംഘടനയായ കേരള എൻജിഒ അസോസിയേഷൻ സൂപ്രണ്ട് ഓഫീസിൻ്റെ മുൻവശം പ്രതിഷേധ സമരം നടത്തി.
സമരത്തിൽ പങ്കെടുത്ത് സംസാരിച്ച പ്രതിപക്ഷ നഴ്സിംഗ് സംഘടനയായ കേരളഗവ : നഴ്സിംഗ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് വിപിൻരാജുചാണ്ടിയെ ഭരണകക്ഷി സർവീസ് സംഘടനയിൽ പെട്ട ചിലർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി.ഇതു സംബന്ധിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ,ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് ഇദ്ദേഹം പരാതി നൽകി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് സൂപ്രണ്ട് ഓഫീസിന് മുൻവശം പ്രതിഷേധ സമരം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം.ഭരണകക്ഷി നഴ്സിംഗ്സംഘടനയുടെ നേതൃത്വ പദവിയിലിരിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഒരു നഴ്സിംഗ് ഓഫീസറുടെ പിഎഫ് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുക്കുവാൻ ആരോ ശ്രമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മെയ് 13 നാണ് സംഭവം.തുടർന്ന് നഴ്സിംഗ് ഓഫീസറുടെ പരാതിയിൽ സൈബർ സെല്ലും,കോളജ് പ്രിൻസിപ്പാളിൻ്റെ നേതൃത്വത്തിലും അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്.അന്വേഷണംനടക്കുന്നതിനിടയിൽ സൂപ്രണ്ട് ഓഫീസിൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കും സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി
. പ്രവൃത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം 12.30 മുതൽ 1 വരേയും ഉച്ച കഴിഞ്ഞ് 2 മുത 2.30 വരെയായിരുന്നു സന്ദർശന സമയമെന്ന് കാണിച്ച് സൂപ്രണ്ട് സർക്കുലർ ഇറക്കിയിരുന്നു.ആഗസ്റ്റ് ഒന്ന് ന്ഇറക്കിയ സർക്കുലർ ഒരു സർവ്വീസ് സംഘടനകളും പ്രതിഷേധിച്ചില്ല.തേഡ്ഐ ന്യൂസ് പുറത്തുവിട്ട വാർത്തയെ തുടർന്നാണ് പ്രതിഷേധവുമായി സംഘടനകൾ രംഗത്തു വന്നത്.