video
play-sharp-fill
നിര്‍ത്തിയിട്ട ഓട്ടോയിലേക്ക് ബസ് ഇടിച്ചു കയറി അപകടം ; ഏഴ് പേര്‍ക്ക് പരിക്ക് ; രണ്ട് കുട്ടികളുടെ നില ഗുരുതരം

നിര്‍ത്തിയിട്ട ഓട്ടോയിലേക്ക് ബസ് ഇടിച്ചു കയറി അപകടം ; ഏഴ് പേര്‍ക്ക് പരിക്ക് ; രണ്ട് കുട്ടികളുടെ നില ഗുരുതരം

സ്വന്തം ലേഖകൻ

പാലക്കാട്: കൂറ്റനാട് ചാലിശ്ശേരി റോഡിൽ ഓട്ടോയിലേക്ക് ബസ് ഇടിച്ചു കയറി മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്ക്. വലിയ പള്ളിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രാ ബസ് അതേ ദിശയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

നിലവിൽ വലിയ പള്ളിക്ക് സമീപം റോഡ് നവീകരണ പണികൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഒരു ദിശയിൽ കൂടെ മാത്രമാണ് ഗതാഗതം. ഗതാഗത നിയന്ത്രണത്തിൻ്റെ ഭാഗമായി ഒരു ലൈനിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കാണ് പുറകിൽ നിന്ന് ലൈൻ തെറ്റിച്ചെത്തിയ ബസ് ഇടിച്ച് കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മുന്നിലെ കാറിലേക്കും ഇടിച്ച് കയറി. കാറിൻ്റെ പിൻവശം തകർന്നെങ്കിലും കാർ യാത്രക്കാർക്ക് പരിക്കില്ല. അപകടത്തിൽപെട്ടവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്.