
വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വരൻ വധുവിനെ വെട്ടിക്കൊന്നു, അന്വേഷണം ഊർജിതമാക്കി പോലീസ്
ബെംഗളൂരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നവവധുവിനെ വരൻ വെട്ടിക്കൊന്നു. വരനെ പരിക്കേറ്റനിലയിൽ വീട്ടിലെ മുറിക്കുള്ളിൽ കണ്ടെത്തി.
ചമ്പരസനഹള്ളി സ്വദേശി നവീൻ(27) ആണ് വിവാഹത്തിന് പിന്നാലെ ഭാര്യ ലിഖിത(19)യെ വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ കർണാടകയിലെ കെ.ജി.എഫ്. ചമ്പരസനഹള്ളി ഗ്രാമത്തിലാണ് ദാരുണ സംഭവം.
മുറിക്കുള്ളിൽ ഗുരുതരമായി പരിക്കേറ്റനിലയിൽ കണ്ടെത്തിയ നവീൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാൾ സ്വയം മുറിവേൽപ്പിച്ചെന്നാണ് നിഗമനം. ഇയാളുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെയാണ് ഗ്രാമത്തിലെ കല്യാണമണ്ഡപത്തിൽവെച്ച് നവീനും ലിഖിതയും വിവാഹിതരായത്. വിവാഹശേഷം വീട്ടിലെത്തിയ നവ ദമ്പതികൾ പ്രവേശിച്ചു. വാതിൽ അടച്ചിട്ടതിനാൽ ജനൽ വഴി നോക്കിയപ്പോഴാണ് നവീൻ ലിഖിതയെ ആക്രമിക്കുന്നത് കണ്ടതെന്നാണ് സഹോദരപുത്രി നൽകിയ മൊഴി. കൊടുവാൾ ഉപയോഗിച്ചാണ് നവീൻ ലിഖിതയെ വെട്ടിക്കൊന്നത്. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ലിഖിതയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്