താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ജലാഭിഷേകവും കാവിക്കൊടി ഉയർത്തലും ; യുവതി കസ്റ്റഡിയില്‍
താജ്മഹലില്‍ ജലാഭിഷേകം നടത്തിയ യുവതി കസ്റ്റഡിയില്‍. സ്മാരകം ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് താജ്മഹലില്‍ ജലാരാധന നടത്തുകയും കാവി പതാക ഉയർത്തുകയും ചെയ്തതിനാണ് വലതുപക്ഷ സംഘടനയായ അഖില്‍ ഭാരത് ഹിന്ദു മഹാസഭയുമായി (എബിഎച്ച്‌എം) ബന്ധമുള്ള മീരാ റാത്തോഡിനെ സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) കസ്റ്റഡിയിലെടുത്തത്.
യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും വീഡിയോകള്‍ പകർത്തിയ ആളെ ഞങ്ങള്‍ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും സിഐഎസ്‌എഫ് അറിയിച്ചു. ഉടൻ തന്നെ യുവതിയെ പൊലീസിന് കൈമാറുകയും സംഭവത്തെക്കുറിച്ച് ഔപചാരികമായി പരാതി നല്‍കുകയും ചെയ്യുമെന്നും സിഐഎസ്‌എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്‍പ്പെട്ട താജ് മഹലില്‍ സമാനമായ ആചാരം നടത്തിയെന്നാരോപിച്ച് രണ്ട് ദിവസം മുമ്ബ് ഇതേ സംഘടനയിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0