മുണ്ടക്കൈ ഉരുൾപൊട്ടലിൽ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പുത്തുമലയില്‍ കൂട്ടത്തോടെ സംസ്‌കരിക്കും
വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച, തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കും. ഞായറാഴ്ച എട്ട് മൃതദേഹങ്ങളാണ് സംസ്കരിക്കുകയെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു.
മേപ്പാടി കമ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ആംബുലൻസിൽ സംസ്‌കാരസ്ഥലത്തേക്ക് എത്തിക്കും. പുത്തുമലയിലെ ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ തോട്ടത്തിലാണ് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുക. സർവമത പ്രാർഥനയോടെയാണ് സംസ്കാരം നടക്കുക. ഇതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പത്തടിയോളം താഴ്‌ചയിലാണ് കുഴികൾ ഒരുക്കിയത്. നിലവിൽ 32 കുഴികൾ ഇതിനകം എടുത്തിട്ടുണ്ട്. പുത്തുമലയിൽ മുൻപ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0