മിനിമം മാർക്ക്: വിദ്യാഭ്യാസ വകുപ്പിനെതിരെ സിപിഎം അനുഭാവ സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്
കോഴിക്കോട് :എസ്എ സ്എൽസി പരീക്ഷയ്ക്ക് ഓരോ വിഷയത്തിലും 30% മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനെതി : രെ ക്യാംപെയ്നുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സാമൂഹികമായും സാംസ്കാ
രികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾ വലിയതോതിൽ പരാജയപ്പെടാൻ ഇടയാക്കുന്നതാണ് ഈ പരി ഷ്കാരമെന്നു ചൂണ്ടിക്കാട്ടിയാ ണു പരിഷത്ത് ക്യാംപെയ്ൻ.
ഇത്തരം വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ നടത്തേണ്ട പഠനങ്ങളോ പരീക്ഷണങ്ങളോ വിവിധ തലങ്ങളിലെ ചർച്ചകളോ ഇല്ലാതെയാണു വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയന്നും പരിഷത്ത് കുറ്റപ്പെടുത്തുന്നു.
ഇതു സംബന്ധിച്ചു ജില്ലകൾ തോറും നടത്താനിരിക്കുന്ന തുടർപ്രക്ഷോഭങ്ങൾക്ക് അടിസ്ഥാനമാക്കേണ്ട ലഘു ലേഖയ്ക്കു പരിഷത്ത് സം സ്ഥാനതല സെമിനാറിൽ രൂപം നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0