പുലർച്ചെ ചായ കുടിക്കാൻ കടയിൽ പോയി മടങ്ങിയെത്തിയ ബാലൻ അടുക്കളയിൽ ഭാര്യയെ തിരഞ്ഞെങ്കിലും കണ്ടില്ല ; കമലാക്ഷിയെ പിന്നീട് കണ്ടത് അടുക്കള വശത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ
പാലക്കാട്: പടിഞ്ഞാറങ്ങാടി ഒതളൂരിൽ വയോധികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഒതളൂർ ഇട്ടിരിയേത്ത് വളപ്പിൽ 67 വയസുള്ള കമലാക്ഷിയെ ആണ് വീടിൻ്റെ അടുക്കളവശത്ത കിണറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഞായറാഴ്ച പുലർച്ചെ ഏഴരയോടെ ഇവരുടെ ഭർത്താവ് ബാലൻ ആണ് മൃതദേഹം കാണുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലർച്ച ചായ കുടിക്കാൻ കടയിൽ പോയി മടങ്ങിയെത്തിയ ബാലൻ വീട്ടിനകത്ത് കമലാക്ഷിയെ കാണാത്തതോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് അടുക്കള ഭാഗത്തെ കിണറിൽ വീണുകിടക്കുന്ന നിലയിൽ ഇവരെ കാണുന്നത്.
തുടർന്ന് പട്ടാമ്പിയിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
Third Eye News Live
0