play-sharp-fill
കൊച്ചി ഉൾപ്പെടെ ചില വൻ നഗരങ്ങളുടെ ഭാഗങ്ങൾ കടലിൽ മുങ്ങിയേക്കുമെന്ന് പഠന റിപ്പോർട്ട്

കൊച്ചി ഉൾപ്പെടെ ചില വൻ നഗരങ്ങളുടെ ഭാഗങ്ങൾ കടലിൽ മുങ്ങിയേക്കുമെന്ന് പഠന റിപ്പോർട്ട്

മുംബൈ : .കടൽനിരപ്പ് ഉയരു ന്നതുമൂലം 2040 ആകുമ്പോഴേക്കും മുംബൈ, ചെന്നൈ. പനജി നഗരങ്ങളിൽ 10 ശതമാനവും കൊച്ചിയിൽ 1 മുതൽ 5% വരെയും കരഭൂമി മുങ്ങിയേക്കുമെന്ന മുന്നറിയിപ്പുമായി വിണ്ടും പഠന റിപ്പോർട്ട്. കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്നാണു കടൽജലനിരപ്പുയരുക.

ബെംഗളൂരു ആസ്ഥാനമായുള്ള സെന്റർ ഫോർ ‌ സ്റ്റഡി ഓഫ് സയൻസ്, ടെക്നോളജി ആൻഡ് പോളിസി (സിഎസ്‌ടി ഇപി) നടത്തിയ പഠനത്തിൽ മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും 5% വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്നു പറയുന്നു.

തിരുവനന്തപുരം, കോഴിക്കോ ട് ഉൾപ്പെടെ 15 തീരദേശ നഗര ങ്ങളിൽ നടത്തിയ പഠനത്തിൽ മുംബൈയിലാണ് ഭീഷണി കൂടുതലെന്നാണു കണ്ടെത്തൽ.1987- 2021 കാലത്ത് സമുദ്ര നിരപ്പ് ഏറ്റവും കൂടുതൽ ഉയർന്നത് മുംബൈയിലാണ് (4.44 സെ.മീ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റിടങ്ങളിൽ ഇങ്ങനെ: വിശാ ഖപട്ടണം – 2.38 .., കൊ ച്ചി – 2.21 സെ.മീ, ചെന്നൈ 0.67 സെ.മീ. കാലാവസ്ഥാ വ്യ തിയാനം, അന്തരീക്ഷ മലിനീകരണം എന്നിവയുടെ വിപത്ത് ചെറുതായിരിക്കില്ലെന്നും പഠ നം ഓർമിപ്പിക്കുന്നു.

2100 ആകുമ്പോഴേക്കും സമു ദ്രനിരപ്പ് ഉയരാനുള്ള സാധ്യത: മുംബൈ- 76.2 സെ.മീ., കോഴി ക്കോട്- 75.1 സെ.മീ., കൊച്ചി- 74.9 സെ.മീ., തിരുവനന്തപുരം- 74.7 ..