play-sharp-fill
ദുരന്ത വ്യാപ്തി കണ്ടറിഞ്ഞ് വിവരങ്ങൾ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും ; വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലങ്ങള്‍ സുരേഷ് ഗോപി ഇന്ന് സന്ദര്‍ശിക്കും

ദുരന്ത വ്യാപ്തി കണ്ടറിഞ്ഞ് വിവരങ്ങൾ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും ; വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലങ്ങള്‍ സുരേഷ് ഗോപി ഇന്ന് സന്ദര്‍ശിക്കും

സ്വന്തം ലേഖകൻ

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലങ്ങള്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് സന്ദര്‍ശിക്കും. ദുരന്ത വ്യാപ്തി കണ്ടറിഞ്ഞ് എല്ലാ വിവരങ്ങളും കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരന്തം സംഭവിച്ച് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി വയനാട് സന്ദര്‍ശിക്കുന്നത്.

മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ വിവരം അറിഞ്ഞയുടൻ തന്നെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ദുരന്ത സ്ഥലത്ത് എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങൾക്ക് ഏകോപനം നല്‍കുകയും ചെയ്തിരുന്നു. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ജോർജ് കുര്യൻ വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആറാംദിനമായ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 1264 പേര്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുക. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യത്തിന്റെ റഡാറുകളും ഇന്ന് പരിശോധനയ്ക്കായി ഉപയോഗിക്കും. ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ പ്രദേശത്ത് ഡ്രോണ്‍ സര്‍വേയും നടത്തും.