“അഞ്ച് പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടു, നടപടിയെടുത്തില്ലെങ്കില്‍ നാലോ അഞ്ചോ വർഷത്തിനുള്ളിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തം“; അന്നു നൽകിയ മുന്നറിയിപ്പ് അവഗണിച്ചു, പരിസ്ഥിതിയെ മറന്നുള്ള നിർമ്മാണത്തിന് സർക്കാർ കൂട്ടുനിന്നു, ക്വാറികളുടെ പ്രവർത്തനവും അനധികൃത റിസോർട്ടുകളുമാണ് വയനാടിനെ ദുരന്തത്തിലാക്കിയത്, റിപ്പോർട്ട് ഇപ്പോൾ ചർച്ചയാകുന്നുവെന്ന് മാധവ് ഗാഡ്ഗില്‍
പൂനെ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ നാമാവശേഷമാക്കിയ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് കാരണം ക്വാറികളുടെ പ്രവർത്തനവും അനധികൃത റിസോർട്ടുകളും നിർമ്മാണങ്ങളുമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. പരിസ്ഥിതിയെ മറന്നുള്ള നിർമ്മാണത്തിന് സർക്കാർ കൂട്ടുനില്‍ക്കുകയാണെന്നും മാധവ് ഗാഡ്ഗില്‍ ആരോപിച്ചു.
“പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ മണ്ണില്‍ ആഘാതമേല്‍പ്പിച്ചു. പ്രദേശത്തെ അനധികൃത റിസോർട്ടുകളും നിർമ്മാണങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പരിസ്ഥിതി ദുർബല പ്രദേശങ്ങളില്‍ ഇപ്പോഴും അനധികൃത നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ട് ഇപ്പോള്‍ ചർച്ചയാകുന്നെങ്കില്‍ സന്തോഷമുണ്ട്. ” – മാധവ് ഗാഡ്ഗില്‍ പ്രതികരിച്ചു.
2019 ഓഗസ്റ്റ് 8ന് പുത്തുമലയില്‍ ഉരുള്‍പൊട്ടിയ അവസരത്തില്‍ അദ്ദേഹം വയനാട്ടിലെത്തുകയും ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല ടൗണ്‍ അവശേഷിക്കില്ലെന്ന് അന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വൻദുരന്തമാണെന്നും അതിനു നാലോ അഞ്ചോ വർഷം മതിയാകുമെന്നും ഗാഡ്ഗില്‍ അന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിച്ച സർക്കാർ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു മാധവ് ഗാഡ്ഗില്‍.