play-sharp-fill
ദേശീയപാത കേന്ദ്രീകരിച്ച്‌ ഹൈവേ കൊള്ള സംഘം; വ്യവസായിയുടെ 73 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ സംഘം പിടിയിൽ; രണ്ട് ബിജെപി നേതാക്കളടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ദേശീയപാത കേന്ദ്രീകരിച്ച്‌ ഹൈവേ കൊള്ള സംഘം; വ്യവസായിയുടെ 73 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ സംഘം പിടിയിൽ; രണ്ട് ബിജെപി നേതാക്കളടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ചാലക്കുടി: ദേശീയപാത കേന്ദ്രീകരിച്ച്‌ വാഹനങ്ങള്‍ തടഞ്ഞുനിറുത്തി വൻ കൊള്ള നടത്തുന്ന സംഘം പിടിയില്‍.

മഹാരാഷ്ട്രയില്‍ വ്യവസായിയുടെ വാഹനം കൊള്ളയടിച്ച്‌ 73 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ സംഘത്തിലെ മൂന്നുപേരടക്കം അഞ്ചുപേരെയാണ് ചാലക്കുടിയില്‍ നിന്നും കേരള പോലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ മഹാരാഷ്ട്ര പോലീസ് മുംബൈയ്ക്ക് കൊണ്ടുപോയി.

അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി മുല്ലശേരി വീട്ടില്‍ കനകാംബരൻ (38), വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേല്‍ വീട്ടില്‍ സതീശൻ (48), വെറ്റിലപ്പാറ അരൂർമുഴി പുത്തനമ്ബൂക്കൻ വീട്ടില്‍ അജോ (42), പാലക്കാട് വടക്കുംഞ്ചേരി സ്വദേശികളായ കിഴക്കഞ്ചേരിയില്‍ ഏരുവീട്ടില്‍ ജിനു എന്നു വിളിക്കുന്ന ജിനീഷ് (41), കമ്മാന്തറ പ്രധാനി വീട്ടില്‍ ഫൈസല്‍ (34) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരപ്പിള്ളി സ്വദേശികളില്‍ രണ്ടുപേർ ബിജെപി പ്രാദേശിക നേതാക്കളാണ്. കാറില്‍ ഏഴ് കോടിയും കവർച്ചയില്‍ കൂടുതല്‍ പേരും ഉണ്ടായിരുന്നെന്നും പോലീസിന് സൂചന ലഭിച്ചു. പല്‍ഘാർ ജില്ലയില്‍ കഴിഞ്ഞ ജൂലായ് പത്തിനായിരുന്നു കവർച്ച.

മുംബൈയിലേയ്ക്ക് പോയിരുന്ന ഗുജറാത്ത് രാജ് കോട്ട് സ്വദേശിയായ വ്യവസായി റഫീക്ഭായി സെയ്തിന്റെ കാർ തടഞ്ഞു നിറുത്തിയാണ് ദേശീയ പാതയില്‍ മാനൂരില്‍ വച്ച്‌ സംഘം കൊള്ളയടിച്ചത്. ഗ്ലാസ് തല്ലിത്തകർത്ത അക്രമികള്‍ ഇവരെ പുറത്തിറക്കി മർദ്ദിച്ച്‌ റോഡരികില്‍ തള്ളി. പിന്നീട് പണവും കാറുമായി ഓടിച്ചുപോയി. പിന്നീട് വാഹനം വിക്രംഘട്ട് എന്ന സ്ഥലത്ത് ഉപേക്ഷിച്ചു.

വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് വ്യക്തമായതോടെ കേരള പോലീസിന്റെ സഹായം തേടി. ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞുനിർത്തി കൊള്ളയടിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസിനെ തൃശൂരിലേക്കെത്തിച്ചത്.

ചാലക്കുടിയിലെത്തിയ മുംബൈ പോലീസിനെ, ടോള്‍പ്ലാസയിലെ അവ്യക്ത സിസിടിവി ദൃശ്യം കാണിച്ചതോടെ പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് പ്രതികളെ പിടികൂടി മുംബൈ പോലീസിന് കൈമാറുകയായിരുന്നു.

ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷിന്റെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി.ജി.സ്റ്റീഫൻ, സതീശൻ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സില്‍ജോ, എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.