പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു ; വിടവാങ്ങിയത് ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഏഴ് മാസമായി ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും ക്ലാസിക്കൽ ശൈലികൾക്ക് രാജ്യാന്തര നൃത്തവേദികൾ അംഗീകാരം നേടിക്കൊടുത്തതിൽ യാമിനിയുടെ പങ്ക് വലുതാണ്. യാമിനി കൃഷ്ണമൂർത്തിയെ 1968 ൽ പത്മശ്രീ (1968), പത്മഭൂഷൺ (2001), പത്മവിഭൂഷൺ (2016) എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്ഥാന നർത്തകി എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം ഞായറാഴ്ച്ച രാവിലെ 9 മണിക്ക് യാമിനി സ്കൂള്‍ ഓഫ് ഡാന്‍സില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഭരതനാട്യം, കുച്ചിപ്പുടി നര്‍ത്തകിയായ യാമിനി കൃഷ്ണമൂർത്തിയെ പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ് എന്നിവ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. എ പാഷന് ഫോര്‍ ഡാന്‍സ് എന്ന പേരില്‍ ആത്മകഥ പുറത്തിറങ്ങിയിട്ടുണ്ട്.