play-sharp-fill
സ്പിരിറ്റ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി, കേസുകളിൽ ഹാജരാകാതെ മുങ്ങി നടക്കും ; ഒടുവിൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന് പിന്നാലെ സ്റ്റീഫനെ പൊക്കി പോലീസ്

സ്പിരിറ്റ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി, കേസുകളിൽ ഹാജരാകാതെ മുങ്ങി നടക്കും ; ഒടുവിൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന് പിന്നാലെ സ്റ്റീഫനെ പൊക്കി പോലീസ്

ആലപ്പുഴ : കരീലക്കുളങ്ങരയിലെ സ്പിരിറ്റ് കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ സ്റ്റീഫൻ വർഗ്ഗീസിനെ (35) പൊലീസ് പിടികൂടി.

ഒളിവിലായിരുന്ന കായംകുളം ചേരാവള്ളി പെരുമുഖത്ത് വടക്കതില്‍ സ്റ്റീഫനെ കായംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രതിയായ കേസുകളില്‍ സ്ഥിരമായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

കായംകുളം ഡി വൈ എസ് പി ബാബുക്കുട്ടന്റെ മേല്‍നോട്ടത്തില്‍ കായംകുളം സി ഐ അരുണ്‍ ഷാ, എസ് ഐ രതീഷ് ബാബു, പൊലീസുകാരായ അനു, ബിജു, അഭിജിത്ത്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group