play-sharp-fill
വയനാട് ദുരന്തം ; സൗജന്യ കോളും ഇൻറർനെറ്റും എസ് എം എസ് ഉം സൗജന്യമായി നൽകി കൈത്താങ്ങായി ബിഎസ്എൻഎൽ കമ്പനി

വയനാട് ദുരന്തം ; സൗജന്യ കോളും ഇൻറർനെറ്റും എസ് എം എസ് ഉം സൗജന്യമായി നൽകി കൈത്താങ്ങായി ബിഎസ്എൻഎൽ കമ്പനി

മുണ്ടക്കൈ: ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട്ടിനെ ദുരന്തത്തിൽ നിന്ന് കൈപിടിച്ച് ഉയർത്താനാണ് കേരളം ഒന്നാകെ നിലകൊള്ളുന്നത്. ഇപ്പോൾ ആശ്വാസമായി ബി എസ് എൻ എല്ലും എത്തിയിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്ന രീതിയിൽ സൗജന്യ കോളും ഡാറ്റയും മെസേജ് സൗകര്യവും ബി എസ് എൻ എൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

വയനാട് ജില്ലയിലും മലപ്പുറത്തെ നിലമ്പൂർ താലൂക്കിലുമാണ് ബി എസ് എൻ എൽ സൗജന്യ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് സൗജന്യ കോളും ഡാറ്റയും ദിവസവും 100 എസ് എം എസ് വീതവും വയനാട് ജില്ലയിലെയും നിലമ്പൂർ താലൂക്കിലെയും എല്ലാ ബി എസ് എൻ എൽ ഉപഭോക്താക്കൾക്കും ലഭിക്കും.

ഇന്നലെയാണ് ബി എസ് എൻ എൽ സഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്ന തരത്തിലും ദുരിതബാധിതർക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായും ആണ് ഈ പ്രഖ്യാപനങ്ങളെന്ന് ബി എസ് എൻ എൽ കേരള എക്സിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിനാെപ്പം ബി എസ് എൻ എല്ലും ചേരുകയാണെന്ന് കമ്പനി വ്യക്തമാക്കി. നേരത്തെ ഉരുൾപൊട്ടൽ പ്രദേശത്ത് ബി എസ് എൻ എൽ സേവനങ്ങൾ വർദ്ധിപ്പിച്ചിരുന്നു. മുണ്ടക്കൈക്ക് അടുത്ത് ചൂരൽമലയിലുള്ള ഏക മൊബൈൽ ടവറായ ബി എസ് എൻ എൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ

മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിനൊപ്പം ബിഎസ്എൻഎല്ലും ചേരുകയാണ് എന്ന് കമ്പനി വ്യക്തമാക്കി.

മൊബൈൽ സിഗ്നൽ, ഇന്റർനെറ്റ്, ടോൾഫ്രീ സൗകര്യങ്ങൾ എന്നിവ യുദ്ധകാലടിസ്ഥാനത്തിൽ തയ്യാറാക്കിയിരുന്നു.

ബി എസ് എൻ എൽ യുദ്ധകാലടിസ്ഥാനത്തിൽ ചൂരൽമലയിലും മേപ്പാടിയിലും 4 ജി സേവനം ലഭ്യമാക്കിയതാണ് ഇതിൽ ശ്രദ്ധേയം രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ അതിവേഗ ഇന്റർനെറ്റും ടോൾഫ്രീ നമ്പറുകളും ഒരുക്കിയിരുന്നു.

അതേ സമയം വയനാട് രക്ഷാപ്രവർത്തനം തുടരുകയാണ്. അതേ സമയം, ചൂരൽമല മേഖലയിൽ ഇന്ന് മുതൽ 40 ടീമുകൾ തിരച്ചൽ മേഖല 6 സോണുകളായി തിരിച്ച് തിരച്ചൽ പ്രവർത്തനങ്ങൾ നടത്തും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതുമാണ്. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജി വി എച്ച് എസ് എസ് വെള്ളാർമല അഞ്ചാമത്തേ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.

പട്ടാളം എൻ ഡി ആർ എഫ്, ഡി എസ് ജി, കോസ്റ്റ് ഗാർഡ്, നേവി എം ഇ ജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്ന് നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.