play-sharp-fill
ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കം ; കോട്ടയം വടവാതൂരിൽ ഓണ വിപണി ലക്ഷ്യമിട്ട് നട്ടു വളർത്തിയ കൃഷി വിളകൾ നശിപ്പിച്ചു ; 300 ലധികം കുലച്ച ഏത്തവാഴകളും, 600 ചുവട് കപ്പയും നശിപ്പിച്ചു

ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കം ; കോട്ടയം വടവാതൂരിൽ ഓണ വിപണി ലക്ഷ്യമിട്ട് നട്ടു വളർത്തിയ കൃഷി വിളകൾ നശിപ്പിച്ചു ; 300 ലധികം കുലച്ച ഏത്തവാഴകളും, 600 ചുവട് കപ്പയും നശിപ്പിച്ചു

സ്വന്തം ലേഖകൻ

ഓണ വിപണി ലക്ഷ്യമിട്ട് നട്ടു വളർത്തിയ കൃഷി വിളകൾ നശിപ്പിച്ചു. കോട്ടയം വടവാതൂരിൽ ഓണ വിപണി ലക്ഷ്യമിട്ട് രണ്ടര ഏക്കറിൽ പാട്ട കൃഷി നടത്തിയ സ്ഥലത്തെ കൃഷി വിളകൾ ജെസിബി ഉപയോഗിച്ച് നശിപ്പിപ്പിച്ചു.നവോദയ സ്കൂളിന് സമീപം കൈതമറ്റത്തുള്ള പാട്ട ഭൂമിയിലെ 300 ലധികം കുലച്ച ഏത്തവാഴകളും, 600 ചുവട് കപ്പയും നശിപ്പിച്ചു.

തിരുവല്ല സ്വദേശികളായ മൂന്ന് പേരുടെ ചുമതലയിലുള്ള ട്രസ്റ്റിനാണ് ഭൂമിയുടെ ഉടമസ്ഥാവകാശം.ഇവർ തമ്മിലുള്ള തർക്കമാണ് പാട്ടഭൂമിയിലെ അതിക്രമത്തിന് കാരണം. സമീപവാസിയായ ആൻഡ്രൂസ് എന്ന കർഷകനാണ് വർഷങ്ങളായി ഈ ഭൂമിയിൽ പാട്ടകൃഷി നടത്തിവരുന്നത്.സംഭവമറിഞ്ഞ് വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയപുരം ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സബ്സിഡിയോടെയായിരുന്നു ഇവിടെ പാട്ടകൃഷി നടത്തിയിരുന്നത്. 2026 ജൂൺ വരെ പാട്ട കരാർ നിലനിൽക്കയെണ് ഭൂമി ഉടമസ്ഥൻ്റെ പരാക്രമം എന്നും പരാതിയുണ്ട്.

പ്രസിഡൻ്റ് വി.ടി. സോമൻ കുട്ടിയുടെയും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മിഥുൻ ജി തോമസ്, ലിബി ജോസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും കർഷകരും നാട്ടുകാരും ചേർന്നാണ് സ്ഥലത്തെത്തി പ്രതിഷേധം ഉയർത്തി നടപടികൾ നിർത്തിവെപ്പിച്ചത്.

പരാതിയെ തുടർന്ന് മണർകാട് പോലീസ് സ്ഥലത്തെത്തി ജെ സി ബി കസ്റ്റഡിയിൽ എടുത്ത് തുടർ നടപടി സ്വീകരിച്ചു.