play-sharp-fill
വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഹോണ്ട സിറ്റി കാറിൽ കറക്കം: കോട്ടയം ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം അടിച്ച ശേഷം പണം നൽകാതെ ഉടമകളെ കബളിപ്പിച്ച യുവാവിനെ മണിമല പോലീസ് അറസ്റ്റ് ചെയ്തു

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഹോണ്ട സിറ്റി കാറിൽ കറക്കം: കോട്ടയം ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം അടിച്ച ശേഷം പണം നൽകാതെ ഉടമകളെ കബളിപ്പിച്ച യുവാവിനെ മണിമല പോലീസ് അറസ്റ്റ് ചെയ്തു

 

മണിമല: വാഹനത്തിൽ പെട്രോൾ അടിച്ചതിനുശേഷം പണം നൽകാതെ പമ്പ് ഉടമകളെ കബളിപ്പിച്ച്‌ കടന്നു കളയുന്നയാളെ പോലീസ് പിടികൂടി. പൂവരണി സ്വവദേശിയായ ജോയൽ ജോസ് ജോർജ് (28) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇയാൾ ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ രാത്രികാലങ്ങളിൽ നിന്ന് തൻ്റെ വെള്ള ഹോണ്ട സിറ്റി കാറിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷം എത്തി 4000 രൂപയ്ക്ക് മുകളിൽ പെട്രോൾ അടിച്ചതിനു ശേഷം ജീവനക്കാരോട് പണം ഓൺലൈനായി അടച്ചിട്ടുണ്ടെന്ന് പറയുകയും, ജീവനക്കാർ ഇത് പരിശോധിക്കുന്ന സമയം കാറുമായി കടന്നു കളയുകയായിരുന്നു രീതി.

 

പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വാഹനവുമായെത്തിയ യുവാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ എറണാകുളത്തുനിന്നും പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇയാളുടെ വാഹനത്തിന്റെ ഡിക്കിയിൽ നിന്നും വിവിധ വ്യാജ നമ്പർപ്ലേറ്റുകൾ കണ്ടെടുക്കുകയും ചെയ്തു. ഓരോ പെട്രോൾ പമ്പിൽ കയറുമ്പോഴും ഇയാൾ പല നമ്പർ പ്ലേറ്റുകളാണ് ഉപയോഗിച്ചിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.