play-sharp-fill
കറിപ്പൊടികള്‍ കേടാകാതിരിക്കാൻ തലച്ചോറും വൃക്കയും തകരാറിലാക്കുന്ന ബൈപെന്ത്രിൻ പോലുള്ള കൊടിയ വിഷം, മുളക് പൊടിയില്‍ ഇഷ്ടികപ്പൊടിയും അറക്കപ്പൊടിയും, നിറം ലഭിക്കാൻ സുഡാൻ, മഞ്ഞളില്‍ നിറവും തൂക്കവും ലഭിക്കാൻ ലെഡ് ക്രോമേറ്റും ചാണകപ്പൊടിയും; പേരിൽ മാത്രം നാടൻ, ​ഗുണനിലവാരം ചോദിച്ചാൽ ആളുകളെ കൊല്ലാൻ സൂപ്പർ…എത്തുന്നത് തമിഴ്നാട്ടിൽനിന്ന്

കറിപ്പൊടികള്‍ കേടാകാതിരിക്കാൻ തലച്ചോറും വൃക്കയും തകരാറിലാക്കുന്ന ബൈപെന്ത്രിൻ പോലുള്ള കൊടിയ വിഷം, മുളക് പൊടിയില്‍ ഇഷ്ടികപ്പൊടിയും അറക്കപ്പൊടിയും, നിറം ലഭിക്കാൻ സുഡാൻ, മഞ്ഞളില്‍ നിറവും തൂക്കവും ലഭിക്കാൻ ലെഡ് ക്രോമേറ്റും ചാണകപ്പൊടിയും; പേരിൽ മാത്രം നാടൻ, ​ഗുണനിലവാരം ചോദിച്ചാൽ ആളുകളെ കൊല്ലാൻ സൂപ്പർ…എത്തുന്നത് തമിഴ്നാട്ടിൽനിന്ന്

കോട്ടയം: ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ മായം കണ്ടെത്തുന്നത് ഭക്ഷണവസ്തുക്കളിലാണ്, നിറത്തിനും തൂക്കകൂടുതലിനും ലാഭത്തിനുമായി മുളകുപൊടിയിലും അരിയിലും വരെ മായം കണ്ടെത്തി. അടുത്തിടെയാണ് നിത്യവും ഉപയോ​ഗിക്കുന്ന ചായപ്പൊടിയിൽ മാരകമായ വിഷാംശം കണ്ടെത്തിയത്.

മലയാളികൾ എങ്ങനെ ഇതെല്ലാം വിശ്വസിച്ച് കഴിക്കും. മസാലക്കൂട്ടുകളില്‍ പോലും മാരക രാസവസ്തുക്കള്‍ ചേർക്കുന്നു. ഇത്രയൊക്കെ നടന്നിട്ടും എല്ലാം മാധ്യമങ്ങളിലൂടെ ദിവസങ്ങൾ നീളുന്ന ചർച്ചകൾ നടക്കുമ്പോഴും ഇവിടത്തെ ഉദ്യോ​ഗസ്ഥ വൃത്തങ്ങൾ എവിടെയാണ് എന്നതാണ് സാധാരണക്കാരന്റെ പോലും സംശയം.

ഇത്രയൊക്കെ മൂക്കിൻതുമ്പിൽ നടന്നിട്ടും പേരിനുപോലും ഒരു പരിശോധനയില്ലെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ ഓണവിപണി എത്തിതുടങ്ങി. ഇനി മായം ചേർക്കൽ തകൃതിയായി നടക്കുന്നത് ഓണവിപണിയിലായിരിക്കും. കേടാകാതിരിക്കാനും, തൂക്കം കൂട്ടാനുമാണ് ഇങ്ങനെ ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈപെന്ത്രിൻ, ക്ലോപെരിപോസ്, ട്രയോനോഫോസ്, ക്വിനോൻഫോസ്, എത്തിയോണ്‍ തുടങ്ങിയവയാണ് കറിപ്പൊടികള്‍ കേടാകാതിരിക്കാൻ കലർത്തുന്നത്. തലച്ചോറും വൃക്കയും തകരാറിലാക്കാനും ക്യാൻസർ പിടിപെടാനും ഇത് ഇടവരുത്തും.

മുളക് പൊടിയില്‍ ഇഷ്ടികപ്പൊടി, അറക്കപ്പൊടി, ഉമി പൊടിച്ചത് എന്നിവയും ചുവന്ന നിറം ലഭിക്കാൻ സുഡാൻ,ഓറഞ്ച് എന്നീ കൃത്രിമനിറങ്ങളായ രാസവസ്തുക്കളാണ് ചേർക്കുന്നത്. ഇവ എണ്ണയില്‍ അലിയുന്നതിനാല്‍ വേഗം കണ്ടുപിടിക്കാനാകില്ല.

മഞ്ഞളില്‍ നിറവും തൂക്കവും ലഭിക്കാനായി ലെഡ് ക്രോമേറ്റ്, ചോളപ്പൊടി എന്നിവയും മല്ലിപ്പൊടിയില്‍ അറക്കപ്പൊടി, ചാണകപ്പൊടി, എസൻസ് നീക്കിയ മല്ലി പൊടിച്ചും ചേർക്കുന്നു. സാമ്പാർ പൊടി, മസാലപ്പൊടി എന്നിവയില്‍ തവിട് പൊടിച്ചും നിറംചേർത്ത സ്റ്റാർച്ച്‌ എന്നിവയും ചേർക്കുന്നുണ്ട്.

പേരില്‍ മാത്രം നാടൻ, ഗുണനിലവാരം ഇല്ലേയില്ല

തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരമില്ലാത്ത മുളക്, മഞ്ഞള്‍, മല്ലിപ്പൊടി തുടങ്ങിയവ പൊടികളാക്കി ലേബലും ഡേറ്റും ഇല്ലാതെ നാടൻ ഇനങ്ങളെന്ന പേരില്‍ പായ്ക്കറ്റുകളിലാക്കി വില്‍ക്കുകയാണ്. കർഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നതെന്നാണ് വാദം.

മായമെന്ന പരാതിയില്‍ ചില കമ്പനികളുടെ പൊടികള്‍ വിപണിയില്‍ നിന്ന് നീക്കംചെയ്തിരുന്നു. ഇത് മറയാക്കി നിരവധിപ്പേരാണ് നാടൻ പൊടികളുമായി കളംപിടിച്ചത്. ഗുണനിലവാരം ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സമിതിയുണ്ടെങ്കിലും പ്രവർത്തനം നിർജീവമാണ്.

എം.ആർ.പി ഈടാക്കാതെ കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള സാധനം എന്ന പേരിലാണ് വില്പന പൊടിപൊടിക്കുന്നത്.

ഒരു കിലോ മുളക് പൊടി : 560 രൂപ

പിരിയൻ മുളക് പൊടി : 800 രൂപ