play-sharp-fill
മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീൻ അറസ്റ്റിൽ ; ബസിൽ യാത്ര ചെയ്യവെ ആലപ്പുഴയിൽ നിന്ന് ഭീകരവിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്

മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീൻ അറസ്റ്റിൽ ; ബസിൽ യാത്ര ചെയ്യവെ ആലപ്പുഴയിൽ നിന്ന് ഭീകരവിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്

ആലപ്പുഴ : മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ആലപ്പുഴയില്‍ നിന്ന് ബസില്‍ സഞ്ചരിക്കവേയാണ് മൊയ്തീനെ പിടികൂടിയത്.

പശ്ചിമഘട്ടം കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന കബനീദളം വിഭാഗത്തിന്‍റെ നേതാവാണ് മൊയ്തീൻ.

യുഎപിഎ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2019 ല്‍ ലക്കിടിയില്‍ റിസോർട്ടിലെ വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്‍റെ സഹോദരനാണ് മൊയ്തീൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജൂലൈ 17നാണ് സി പി മൊയ്തീൻ, മനോജ്, സോമൻ അടക്കം നാല് മാവോയിസ്റ്റുകള്‍ കാടിറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ഭീകരവിരുദ്ധ സ്ക്വാഡ് തിരച്ചില്‍ ശക്തമാക്കി. ജൂലൈ 18ന് എറണാകുളത്തു നിന്നും മനോജും ഷൊർണൂരില്‍ നിന്നും സോമനും പിടിയിലായി. ഒരാള്‍ തമിഴ്നാട്ടിലേക്ക് കടന്നു. സി.പി. മൊയ്തീൻ എറണാകുളം ഭാഗത്തെവിടെയോ ഉണ്ടെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. കണ്ണൂർ ജില്ലയും കർണാടകയുമായി അതിർത്തി പങ്കിടുന്ന വനപ്രദേശമായ കമ്പ മല കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്.