play-sharp-fill
കൈവിടില്ല, വയനാട്ടിലെ സഹോദരങ്ങളെ; പണം വേണ്ട, സന്മനസ്സുള്ളവർ അവശ്യ വസ്തുക്കൾ നൽകാമോ..? ദുരിതബാധിതർക്ക് കൈതാങ്ങായി അയ്മനത്തെ സുഹൃത്തുക്കൾ വയനാട്ടിലേക്ക്

കൈവിടില്ല, വയനാട്ടിലെ സഹോദരങ്ങളെ; പണം വേണ്ട, സന്മനസ്സുള്ളവർ അവശ്യ വസ്തുക്കൾ നൽകാമോ..? ദുരിതബാധിതർക്ക് കൈതാങ്ങായി അയ്മനത്തെ സുഹൃത്തുക്കൾ വയനാട്ടിലേക്ക്

കോട്ടയം: ഇതുവരെ കാണാത്ത ദുരന്തമാണ് കേരളം നേരിട്ടത്. ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോൾ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായാവസ്ഥയിലായ ഒരു കൂട്ടം ജനങ്ങൾ. ഉറ്റവർ ജീവനോടെ ഉണ്ടോയെന്ന് പോലും അറിയാത്ത അവസ്ഥ. വയനാടിലെ ദുരിതബാധിതർക്കായി കേരളം ഒറ്റക്കെട്ടായി നിൽക്കുന്നു.

വയനാട്ടിലെ സഹോദരങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അയ്മനത്തെ ഒരു കൂട്ടം സുഹൃത്തുക്കളും. സന്മനസ്സുള്ളവർക്ക് നൽകാൻ കഴിയുന്നതെല്ലാം നൽകി അവരെ സഹായിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഇവരും.

പണമായി ആരും ഒന്നും തന്നെ നൽകേണ്ടെന്നും പകരം മറ്റു വസ്തുക്കൾ നൽകണമെന്നും ഇവർ പറയുന്നു. വസ്ത്രം, ഡ്രൈ ഫുഡ്സ്, നാപ്കിൻ, ബ്രഷ്, പേസ്റ്റ്, ടങ്ക് ക്‌ളീനർ, പുതപ്പുകൾ മുതലായവ നൽകിയാൽ മാത്രംമതിയെന്നുമാണ് ഇവർ അഭ്യർത്ഥിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവശ്യവസ്തുക്കൾ നൽകി വയനാടിനെ രക്ഷിക്കണമെന്ന് ആ​ഗ്രഹിക്കുന്ന സന്മനസ്സുള്ളവർക്ക് അയ്മനത്തുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെടാവുന്നതാണ്.

ഫോൺ:- 9747485252 രാജേഷ്, 7907062360 അനുരാജ്, 9995592555 അൻസിൽ