play-sharp-fill
“ഇവള്‍ക്ക് പണമാണ് വേണ്ടത്, നിനക്ക് ഞാനടക്കം എത്ര കാമുകന്മാരുണ്ട്..”; വഞ്ചിച്ചെന്ന് ആരോപിച്ച് നടുറോഡിൽ കാമുകിയെ കുത്തിവീഴ്ത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്, വേദനകൊണ്ട് പുളയുമ്പോഴും നോക്കിനിൽക്കുന്ന പ്രദേശവാസികൾ, വീഡിയോ വൈറൽ ആയതോടെ കടുത്ത വിമർശനം; വീഡിയോ കാണാം

ഭോപ്പാൽ: വഞ്ചിച്ചെന്ന് ആരോപിച്ച് നടുറോഡിൽ കാമുകിയെ കുത്തിവീഴ്ത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഏഴു തവണ പെൺകുട്ടിയുടെ ശരീരത്തിൽ കത്തികയറ്റി. വേദനകൊണ്ട് പിടയുമ്പോഴും ആക്രമണം തടയാതെ നോക്കിനില്‍ക്കുകയാണ് പ്രദേശ വാസികൾ.

ചോരവാർന്ന് റോഡിൽ കിടക്കുമ്പോഴും പ്രതി തൊട്ടടുത്തുനിന്ന് ആക്രോശിക്കുകയാണ്. ഇതിന്റെ വീഡിയോ പുറത്തു വന്നു. .”ഇവള്‍ എന്നെ വഞ്ചിച്ചു, ഇവള്‍ക്ക് പണമാണ് വേണ്ടത്. നിനക്ക് എത്ര കാമുകന്മാരുണ്ട്. അയാൻ,റയാൻ, അസാദ്, ഹർഷീദ്” എന്നാണ് പ്രതി പറയുന്നത്.

പോലീസ് എത്തിയാണ് കുത്തേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്ന് യുവതിയെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയായ കുല്‍ദീപ് വർമ(23) യെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിന് പിന്നിലെ കാരണം ഉറപ്പിക്കുകയാണ് പോലീസ്. ബൊഹ്റ ബസാർ സ്വദേശിയായ 20കാരിയാണ് ആക്രമിക്കപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ പ്രതി കേസർപുര സ്വദേശിയാണ്.

പാർക്കിന് പുറത്തിരുന്ന് സംസാരിച്ച ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും യുവാവ് കത്തിയെടുത്ത് പെൺകുട്ടിയെ കത്തിയെടുത്ത് ആക്രമിക്കുകയും ആയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.