play-sharp-fill
എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു ; പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മഞ്ജു രാജേഷ് 129 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു ; പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മഞ്ജു രാജേഷ് 129 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

സ്വന്തം ലേഖകൻ

പനച്ചിക്കാട് :ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മഞ്ജു രാജേഷ് 129 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.സിപിഎം ൻ്റെ ഇരുപതാം വാർഡ് മെംബറായിരുന്ന ഷീബാ ലാലച്ചൻ രാജി വെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഇതോടെ 23 അംഗ ഭരണസമിതിയിൽ സിപിഎം 5 അംഗങ്ങളായി ചുരുങ്ങി.കോൺഗ്രസിന് 10 ൽ നിന്നും 11 ആയി. കോൺഗ്രസ് 11, സിപിഎം – 5, ബിജെപി – 5 , സിപിഐ – 1, സ്വതന്ത്രൻ – 1 എന്നിങ്ങനെയായി പുതിയ കക്ഷിനില .പഞ്ചായത്ത് ഭരണസമിതിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രസിഡൻ്റ് ആനി മാമ്മൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group