Spread the love

ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. പുതുതായി ജോലിയിലേക്ക് പ്രവേശിക്കുന്ന 210ലക്ഷം യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

video
play-sharp-fill

പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് ബഡ്ജറ്റ് പ്രഖ്യാപനത്തിൽ നിർമല സീതാരാമൻ അറിയിച്ചു. എല്ലാ മേഖലയിലും ഇത് ബാധകമാണ്. ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക.

15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് അർഹത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ തൊഴിൽ മേഖലകളിലെ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുമെന്നും അതിനായി പ്രത്യേക നൈപുണ്യ കോഴ്സുകളും ഹോസ്​റ്റൽ സൗകര്യവും ഒരുക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

മതം, ജാതി, ലിംഗ വ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബത്തരാണെന്നും ബഡ്ജറ്റ് സമ്മേളനത്തിനിടെ മന്ത്രി പറഞ്ഞു.

ഇത്തവണത്തെ ബഡ്ജ​റ്റ് രാജ്യത്തെ ദരിദ്രർ, സ്ത്രീകൾ, കർഷകർ, യുവാക്കൾ എന്നിവരെ കേന്ദ്രീകരിച്ചുളളതാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.