play-sharp-fill
കുത്തിവെയ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം ; ഡിഎംഒയുട റിപ്പോർട്ടിനു ശേഷം നടപടിയെന്ന് ഡി.എച്ച്.എസ്

കുത്തിവെയ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം ; ഡിഎംഒയുട റിപ്പോർട്ടിനു ശേഷം നടപടിയെന്ന് ഡി.എച്ച്.എസ്

തിരുവനന്തപുരം : കുത്തിവെയ്പിനെ തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ സമരം ചെയ്ത വീട്ടുകാർക്ക് എ.ഡി.എം.

നല്‍കിയ ഉറപ്പ് പാലിക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ലെന്ന് പരാതി. ഡി.എച്ച്‌.എസിലെയും ഡി.എം.ഒ.യിലെയും ഡോക്ടർമാരെ കൊണ്ട് അന്വേഷിക്കുമെന്നും കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുമെന്നും എ.ഡി.എം. രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍ തിങ്കളാഴ്ച ആരോഗ്യവകുപ്പ് സ്വീകരിച്ചില്ലെന്നാണ്. പകരം ആശുപത്രി ഡി.എം.ഒ.യുടെ റിപ്പോർട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ വ്യക്തമാക്കി.

വയറുവേദനയെ തുടർന്ന് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയ മച്ചേല്‍ സ്വദേശിനി കൃഷ്ണ തങ്കപ്പനാണ് കുത്തിവെയ്പിനെ തുടർന്ന് ആറു ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞശേഷം മരിച്ചത്. ചികിത്സാപ്പിഴവാണെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കളും കോണ്‍ഗ്രസ്, ബി.ജെ.പി. പ്രവർത്തകരും സമരം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമരത്തെ തുടർന്ന് എ.ഡി.എം. പ്രേംജി സ്ഥലത്തെത്തി ബന്ധുക്കള്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. മെഡിക്കല്‍ ബോർഡ് കൂടി ചികിത്സാപ്പിഴവുണ്ടോയെന്ന് കണ്ടെത്താനും നടപടിയുണ്ടായിട്ടില്ല. അതിനിടെ കൃഷ്ണ തങ്കപ്പനെ ചികിത്സിച്ച സർജറി വിഭാഗത്തിലെ ഡോ.വിനുവിന് ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്ന നിലപാടാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നതെന്നറിയുന്നു. ചികിത്സാപ്പിഴവിന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുസംബന്ധിച്ച്‌ ശാസ്ത്രീയനിഗമനത്തിലെത്തേണ്ടത് മെഡിക്കല്‍ ബോർഡാണ്. മെഡിക്കല്‍ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചാലെ പോലീസിന് തുടർ നടപടി സ്വീകരിക്കാനാകൂ.

ചികിത്സാപ്പിഴവിനെ തുടർന്നുള്ള മരണം സംഭവിച്ചതിനാല്‍ നഷ്ടപരിഹാരത്തിനായി സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കാൻ നടപടി ഉണ്ടായിട്ടില്ലെന്നും സർക്കാർ പ്രതിനിധികളാരും ഇക്കാര്യമന്വേഷിച്ച്‌ വീട്ടിലെത്തിയില്ലെന്നും കൃഷ്ണ തങ്കപ്പന്റെ ഭർത്താവ് ശരത് പ്രതികരിച്ചു.