play-sharp-fill
ജനകീയമാക്കിയ ആരോഗ്യവകുപ്പിനെ പൊതുസമൂഹത്തില്‍ മോശമാക്കി;  സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിക്കും; വീണാ ജോർജിനും രൂക്ഷവിമര്‍ശനം

ജനകീയമാക്കിയ ആരോഗ്യവകുപ്പിനെ പൊതുസമൂഹത്തില്‍ മോശമാക്കി; സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിക്കും; വീണാ ജോർജിനും രൂക്ഷവിമര്‍ശനം

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിക്കും രൂക്ഷവിമര്‍ശനം.

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ യോഗത്തില്‍ അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി തെറ്റു തിരുത്താന്‍ തയാറാകുന്നില്ലെന്നും ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തുണ്ടായ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതി പോലും രണ്ടാം പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും ദൂര്‍ത്തും ധാർഷ്‌ട്യവും അഴിമതിയുമാണ് എല്ലായിടത്തുമെന്നുമാണ് ജനസംസാരമെന്ന് അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.


സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രസ്താവനകളും നിലപാടുകളും പാര്‍ട്ടിക്കു അവമതിപ്പ് ഉളവാക്കുന്നതാണെന്നു പ്രതിനിധികള്‍ പൊട്ടിത്തെറിച്ചു.
മന്ത്രിമാരായ വീണാ ജോര്‍ജ്, എം.ബി. രാജേഷ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതരേ വിമർശനം ഉന്നയിക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പോലെയുള്ള പ്രഗത്ഭരായ ആളുകള്‍ കൈകാര്യം ചെയതു ജനകീയമാക്കിയ ആരോഗ്യവകുപ്പിനെ പൊതുസമൂഹത്തില്‍ മോശമാക്കുകയാണ് മന്ത്രി വീണാ ജോര്‍ജിന്‍റെ പ്രവര്‍ത്തനങ്ങള്‍ മൂലമെന്നും സര്‍ക്കാരിനും പാര്‍ട്ടിക്കും ചേരാത്ത രീതിയിലുള്ള പല പ്രവര്‍ത്തനങ്ങളുമാണ് ആരോഗ്യവകുപ്പില്‍ നടക്കുന്നതെന്നും വിമര്‍ശനമുണ്ടായി.

നവകേരള സദസിന്‍റെ ഭാഗമായി പാലായില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാഴികാടന്‍ എംപിയെ രൂക്ഷമായി വിമര്‍ശിച്ചത് കോട്ടയത്തെ തോല്‍വിക്കു കാരണമായെന്നും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.