play-sharp-fill
കോട്ടയം പട്ടണത്തിന്റെ ആദ്ധ്യാത്മിക സാംസ്‌കാരിക വേദികളിലെ നിറസാന്നിദ്ധ്യമായിരുന്ന പി ദാസപ്പൻ നായർ ഓർമയായിട്ട് ഒരാണ്ട് ; അനുസ്മരണ സമ്മേളനവും ചാരിറ്റി പ്രവർത്തനോദ്ഘാടനവും ഞായറാഴ്ച വൈകിട്ട് 4ന് തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടക്കും

കോട്ടയം പട്ടണത്തിന്റെ ആദ്ധ്യാത്മിക സാംസ്‌കാരിക വേദികളിലെ നിറസാന്നിദ്ധ്യമായിരുന്ന പി ദാസപ്പൻ നായർ ഓർമയായിട്ട് ഒരാണ്ട് ; അനുസ്മരണ സമ്മേളനവും ചാരിറ്റി പ്രവർത്തനോദ്ഘാടനവും ഞായറാഴ്ച വൈകിട്ട് 4ന് തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടക്കും

കോട്ടയം : കോട്ടയം നഗരത്തിൻ്റെ ആദ്ധ്യാത്മിക സാംസ്കാരിക വേദികളിലെ നിറസാന്നിദ്ധ്യവും ഏഴു പതിറ്റാണ്ടിലേറെക്കാലം തിരുനക്കര ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷപരിപാടികൾക്കും നേതൃത്വം നൽകിയിരുന്നതുമായ പി ദാസപ്പൻ നായർ വിടവാങ്ങിയിട്ട് ഒരു വർഷമാകുന്നു.

തിരുനക്കര പൂരം ആരംഭിച്ചത് ദാസപ്പൻ നായർ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്ന കാലത്താണ്.


മലയാള മനോരമ നോൺ ജേണലിസ്റ്റ് എംപ്ലോയീസ് യൂണിയൻ, തിരുനക്കര ക്ഷേത്ര ഉപദേശക സമിതി, ചട്ടമ്പി സ്വാമി അനുസ്മ‌രണ കമ്മിറ്റി, തിരുനക്കര സൗഹൃദ വേദി തുടങ്ങിയ സംഘടനകളുടെ പ്രസിഡൻ്റായിരുന്നു ദാസപ്പൻ നായർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഏഴ് പതിറ്റാണ്ടോളം കോട്ടയം നഗരത്തിലെ വിവിധ സാംസ്കാരിക പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു ദാസപ്പൻ നായർ

 

പി.ദാസപ്പൻ നായർ അനുസ്മരണ സമ്മേളനവും ചാരിറ്റി പ്രവർത്തനോദ്ഘാടനവും നാളെ ( 30/6/2024 ഞായർ ) വൈകിട്ട്4ന് തിരുനക്കരബാങ്ക് എംപ്ലോയീസ് ഹാളില്‍ നടക്കും

 

സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. തോമസ് ജേക്കബ് അനുസ്മരണ പ്രസംഗവും നടത്തും. എസ്.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.പ്രഥമ ട്രസ്റ്റ് പുരസ്ക്കാരം ലഭിച്ച മള്ളിയൂർപരമേശ്വരൻ നമ്പൂതിരി നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ, കെ.സുരേഷ് കുറുപ്പ്, അഡ്വ. കെ.അനില്‍കുമാർ, എം.മധു, വി.ജയകുമാർ, എച്ച്‌. രാമനാഥൻ, സി.പി മധുസുദനൻ, ടി.എൻ.ഹരികുമാർ സന്തോഷ് സി വാര്യർ, ജയകുമാർ തിരുനക്കര, കെ.ബി ഹരിക്കുട്ടൻ എന്നിവർ പ്രസംഗിക്കും.