play-sharp-fill
കോട്ടയം നിയോജകമണ്‌ഡലത്തോട് സംസ്ഥാന സർക്കാർ അവഗണന കാട്ടുന്നു ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി

കോട്ടയം നിയോജകമണ്‌ഡലത്തോട് സംസ്ഥാന സർക്കാർ അവഗണന കാട്ടുന്നു ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തിന്റെ വികസന നായകൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. നിയോജകമണ്ഡ‌ലത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നും നടന്നു വരുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റിച്ചി സാം ലൂക്കോസ്.


കോട്ടയം കെ.എസ്. ആർ.ടി.സി. ബസ് സ്റ്റാൻഡിൻ്റെയും, കോടിമത പുതിയ പാലത്തിൻ്റെ കാര്യത്തിലും ഇപ്പോൾ ആകാശപ്പാതയുടെ (Skywalk) നിർമ്മാണത്തിൽവരെ യാതൊരു അടിസ്ഥാനവുമില്ലാത്ത തടസ്സ വാദങ്ങൾ നിരത്തി അനാവശ്യ ഇടപെടലുകൾ നടത്തി ഇടതുപക്ഷത്തെ ചില മന്ത്രിമാർ പക പോക്കുംവിധം പെരുമാറുന്നതിൽ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നിയോജക മണ്‌ഡലത്തിൻ്റെ അതിർത്തി പങ്കിടുന്ന അയൽ മണ്‌ഡലത്തിൽ തോടിനുകുറുകേ ഒരു തടിപ്പാലംപോലും സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്ത സംസ്ഥാനത്തെ ഒരു മന്ത്രിയും സി.പി.എം. നേതൃത്വവുമാണ് അക്ഷരനഗരിയുടെ വികസനത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികൾക്ക് തടസ്സം സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആയിരക്കണക്കിനു വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർക്കും, ഗതാഗത കുരുക്കും മറ്റും തടസ്സ ങ്ങളും ഉണ്ടാകാതെ ദിവസേന കടന്നു പോകുന്ന ലക്ഷക്കണക്കിന് വാഹനങ്ങൾക്കും ഉപകാരമാകേണ്ടുന്ന പദ്ധതികൾ തടസ്സപ്പെടുത്തുന്ന എൽ.ഡി.എഫ്. ഗവൺമെൻ്റിൻ്റെ വികസന വിരുദ്ധ നിലപാടുകൾക്കെതിരേ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.