play-sharp-fill
ബൈക്കിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു

ബൈക്കിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു

 

കോട്ടയം: പാലായിൽ ബൈക്കിലെത്തി സ്ത്രീകളെ കയറിപ്പിടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ സ്വദേശി ആൽബിൻ ജോയിസ് (20) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ ദിവസങ്ങളിലായി വഴിയിലൂടെ നടന്നുപോകുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്നെത്തി, ഇവരുടെ ശരീരത്തിൽ കടന്നു പിടിക്കുകയും തുടർന്ന് സ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു.


 

വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ മറ്റു സ്ത്രീകളും പരാതി നൽകിയിട്ടുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണി, എ.എസ്.ഐ അഭിലാഷ്, സി.പി.ഓ മാരായ അരുൺകുമാർ, സജിത്ത്, അനൂപ് സി.ജി, അരുൺ സി.എം, ശ്യാം.എസ്. ലാൽ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group