play-sharp-fill
എം.ജി സർവകലാശാലയിൽ പഠിക്കാൻ വിദേശ വിദ്യാർഥികളുടെ ഒഴുക്ക് ; അപേക്ഷയിൽ 55 ശതമാനം വർധന

എം.ജി സർവകലാശാലയിൽ പഠിക്കാൻ വിദേശ വിദ്യാർഥികളുടെ ഒഴുക്ക് ; അപേക്ഷയിൽ 55 ശതമാനം വർധന

കോട്ടയം : എം.ജി. സർവകലാശാലാ കാമ്ബസിലും അഫിലിയേറ്റഡ് കോളജുകളിലും ഉന്നതപഠനത്തിന് ഇത്തവണ അപേക്ഷിച്ചിട്ടുള്ളത് 885 വിദേശവിദ്യാർഥികള്‍.

കഴിഞ്ഞവർഷം 571 അപേക്ഷകളായിരുന്നു. 55 ശതമാനമാണ് വർധന. 58 രാജ്യങ്ങളില്‍നിന്നുള്ളവരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.


പി.എച്ച്‌ഡി- 187, പി.ജി- 406, ഡിഗ്രി- 292 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. ആഫ്രിക്കൻ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ പേർ. കെനിയയില്‍നിന്നാണ് ഏറ്റവും കൂടുതല്‍-79 പേർ. സുഡാനില്‍നിന്ന് 77 പേരുണ്ട്. ബൊട്സ്വാന-67, ബംഗ്ലാദേശ്-59, ഇറാഖ്-58, ടാൻസാനിയ-57, നൈജീരിയ-52, മലാവി-48, യെമൻ-39, ശ്രീലങ്ക-39, മാലി-33, ലെസോത്തോ-26, നേപ്പാള്‍-22, അംഗോള-22, എത്യോപ്യ-19, ഉഗാണ്ട-15, ദക്ഷിണ സുഡാൻ-10, ഗാംബിയ-10 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവരുടെ എണ്ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെനഗല്‍, ചൈന, നൈജർ, യു.കെ, സെർബിയ, പോർച്ചുഗല്‍, നമീബിയ, മാലദ്വീപ്, മലേഷ്യ, സൗദി അറേബ്യ, ജിബുട്ടി, കോംഗോ, ഗിനി, തായ്ലൻഡ് എന്നിവിടങ്ങളില്‍നിന്ന് ഒരോ വിദ്യാർഥിയുണ്ട്.

എം.ബി.എ. കോഴ്സിനാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍-82. കംപ്യൂട്ടർ സയൻസ്-65, ബയോ സയൻസ്- 60, ഇന്റർനാഷണല്‍ റിലേഷൻസ്-45, ജേണലിസം-20 എന്നിങ്ങനെയാണ് മറ്റ് അപേക്ഷകർ.

ഇന്ത്യൻ കൗണ്‍സില്‍ ഫോർ കള്‍ച്ചറല്‍ റിലേഷൻസിൻറെ സ്കോളർഷിപ്പോടെ പഠിക്കാൻ ഐ.സി.സി.സി. ആറിൻറെ പോർട്ടലിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നത്. നിലവില്‍ ഐ.സി.സി.ആർ. എംപാനല്‍ ചെയ്തിട്ടുള്ള 131 സർവകലാശാലകളില്‍നിന്ന് വിദ്യാർഥികള്‍ക്ക് താത്പര്യമുള്ള സ്ഥാപനം തിരഞ്ഞെടുക്കാം. പിന്നീട് വിദ്യാർഥികള്‍ തിരഞ്ഞെടുത്ത സർവകലാശാലകളിലേക്ക് ഐ.സി.സി.ആർ. അപേക്ഷകള്‍ അയയ്ക്കും.

മഹാത്മാഗാന്ധി സർവകലാശാലയിലെ പഠനവകുപ്പുകളിലും നാഷണല്‍ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിലിൻറെ(നാക്) എ ഡബിള്‍ പ്ലസ് ഗ്രേഡുള്ള കോളജുകളിലും ഓട്ടോണമസ് കോളജുകളിലും ഓരോ പ്രോഗ്രാമിനും 25 ശതമാനം അധികസീറ്റുകള്‍ വിദേശ വിദ്യാർഥികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. മറ്റ് അഫിലിയേറ്റഡ് കോളേജുകളില്‍ ഓരോ പ്രോഗ്രാമിനും 20 ശതമാനം അധിക സീറ്റുകളുമുണ്ട്.

സമീപകാലത്ത് ദേശീയ, രാജ്യാന്തര റാങ്കിങ്ങുകളില്‍ സർവകലാശാല മികവ് തുടരുന്നതാണ് വിദേശത്തുനിന്നുള്ള അപേക്ഷകള്‍ വർധിക്കുന്നതിന് കാരണമെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.എം.ജി.സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും നിലവില്‍ 132 വിദ്യാർഥികള്‍ പഠിക്കുന്നുണ്ടെന്ന് യൂണിവേഴ്സിറ്റി സെൻറർ ഫോർ ഇൻറർനാഷണർ കോ-ഓപ്പറേഷൻ (യു.സി.ഐ.സി.) ഡയറക്ടർ ഡോ. സജിമോൻ ഏബ്രഹാം പറഞ്ഞു