play-sharp-fill
ശരീരഭാരം കുറയ്ക്കാനും പ്രതിേരോധശേഷി കൂട്ടാനും വരെ ഈ ജ്യൂസ് ; ഗുണങ്ങൾ ഇത്രയേറെ

ശരീരഭാരം കുറയ്ക്കാനും പ്രതിേരോധശേഷി കൂട്ടാനും വരെ ഈ ജ്യൂസ് ; ഗുണങ്ങൾ ഇത്രയേറെ

എപ്പോഴും അടുക്കളയിലുണ്ടാകുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നിരവധി ആരോഗ്യഗുണങ്ങളാണ് ബീറ്റ്റൂട്ടിനുള്ളത്. വിറ്റാമിനുകളായ സി, എ, ബി 6 എന്നിവയും, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്ബ്, ഫോളിക്ക് ആസിഡ് തുടങ്ങിവയെല്ലാം അടങ്ങിയതാണ് ഇത്.

രാവിലെ വെറുംവയറ്റില്‍ ബീറ്റ്റൂട്ട് കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. അറിഞ്ഞിരിക്കാം ഈ ഗുണങ്ങള്‍.


ബീറ്റ്റൂട്ടില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്താൻ ഗുണം ചെയ്യും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇതില്‍ ധാരാളം വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷി കൂട്ടാനും ഗുണകരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ പ്രതിരോധിക്കാനും സഹായിക്കും.നൈട്രേറ്റുകളാല്‍ സമ്ബന്നമായ ബീറ്റ്റൂട്ട് കരളിലെ വിഷാംശങ്ങളെ പുറംതള്ളാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ബീറ്റ്റൂട്ടിലെ നൈട്രിക് ഓക്സൈഡ് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടും. ഇത് ഓർമ്മക്കുറവിനുള്ള സാധ്യത കുറയ്ക്കും.

വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ചർമത്തിന് തിളക്കവും ആരോഗ്യവും പ്രദാനം ചെയ്യും. വിളർച്ചയുള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഗുണം ചെയ്യും. ഇരുമ്ബിന്റെ മികച്ച കലവറയാണ് ബീറ്റ്റൂട്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.