play-sharp-fill
ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച; നഴ്സിങ് കോളേജിലെ പത്ത് വിദ്യാർത്ഥികൾക്ക് ശ്വാസതടസം, ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, ആസിഡ് ചോർന്നത് ടാങ്കർ ലോറിയുടെ വാൽവിലൂടെ

ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച; നഴ്സിങ് കോളേജിലെ പത്ത് വിദ്യാർത്ഥികൾക്ക് ശ്വാസതടസം, ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, ആസിഡ് ചോർന്നത് ടാങ്കർ ലോറിയുടെ വാൽവിലൂടെ

കണ്ണൂർ: പഴയങ്ങാടി രാമപുരത്തെ ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച പരിഹരിക്കുന്നതിനിടയിൽ സമീപത്തെ കോളേജ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം.

രാമപുരം ക്രസന്റ് നഴ്സിങ് കോളേജിലെ 10 വിദ്യാർത്ഥികൾക്കാണു ശ്വാസതടസം അനുഭവപ്പെട്ടത്.


അഫ്‌സാന (20), ഫാത്തിമത്ത് സഫ്ന (21) എന്നീ വിദ്യാർഥികളെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാന്ദ്ര (20), അമീഷ (19), റുമൈന (21), ജ്യോതിലക്ഷ്മി (22), അപർണ (21), ഹിബ (21), രേണുക (21) അർജുൻ (21) എന്നിവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കർ ലോറിയുടെ വാൽവിലൂടെ ആസിഡ് ചോർന്നത്. ലോറിയിൽനിന്ന് ആസിഡ് മാറ്റാൻ തുടങ്ങി. ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്..